Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വിറ്റർ കൊലയാളിയുടെ ഫ്രിഡ്ജിൽ കണ്ടത് കൊന്നു തള്ളിയ സ്ത്രീകളുടെ അവയവങ്ങൾ ; ഒന്നും രണ്ടുമല്ല കൊന്നു തള്ളിയത് ഒമ്പത് സ്ത്രീകളെ; കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളിയുടെ കുറ്റസമ്മതം

01 OCTOBER 2020 02:50 PM IST
മലയാളി വാര്‍ത്ത

ഒന്നും രണ്ടുമല്ല കൊന്നു തള്ളിയത് ഒമ്പത് സ്ത്രീകളെ...സ്ത്രീകളെ കൊല്ലാനായി കുടുക്കുന്നത് മറ്റൊരു വഴിയിലൂടെ ....ലോകത്തെ പോലും ഞെട്ടിച്ച ആ കൊലയാളിയുടെ പിന്നിലുള്ള നിഗൂഡ രഹസ്യം കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞു.... ജപ്പാനിലെ കുപ്രസിദ്ധനായ ട്വിറ്റർ കില്ലർ എന്ന കൊലയാളി ചില്ലറക്കരനല്ല .. കൊന്നുതളളിയത് ഒൻപതു സ്ത്രീകളെയാണ് .കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ ഇയാൾ കൂടുതൽപ്പേരെ കൊന്നിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .തകഹിരോ ഷിരൈവി എന്ന ഇരുപത്തേഴുകാരനാണ് ഈ കൊലയാളി. ഇയാളുടെ ഇരകളിൽ ഏറെയും സ്ത്രീകളായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരകളെ വശീകരിക്കും . വശീകരിച്ച ശേഷം കൊലപ്പെടുത്തുകയാണ് ഇയാളുടെ പതിവ്. അങ്ങനെയാണ് ട്വിറ്റർ കില്ലർ എന്ന പേര് ഇയാൾക്ക്കിട്ടിയത് . ഏകാന്തതയും കുടുംബപ്രശ്നങ്ങളും ഉളള സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യംവയ്ക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കാം എന്നുപറഞ്ഞ് ഇവരുമായി അടുക്കുകയാണ് പതിവ് . ഇയാളുടെ കളമൊഴിയിൽ ഒട്ടുമിക്ക സ്ത്രീകളും മൂക്കും കുത്തി വീഴും . .അതോടെ അവർക്കായി ഇയാൾ കെണിയൊരുക്കി തുടങ്ങും . തന്റെ കേന്ദ്രത്തിൽ എത്തിച്ച് ശാരീരികമായി ഉപയോഗിച്ചശേഷമായിരിക്കും ഇയാൾ കൊലനടത്തുന്നത് . കൊല്ലപ്പെട്ടവർ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീർക്കാൻ അവരെക്കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതിക്കുന്നതും ഇയാളുടെ പതിവു രീതിയാണ്.

ആത്മഹത്യചെയ്യുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചശേഷം കാണാതായ യുവതിയെക്കുറിച്ചുളള അന്വേഷണത്തിലാണ് തകഹിരോ പിടിയിലായത്. യുവതിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് തകഹിരോയുമായുളള ബന്ധം കണ്ടെത്തുകയും ചെയ്തു . ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിനുളളിലും മറ്റും ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് ശരീരഭാഗങ്ങൾ വേർപെടുത്തി സൂക്ഷിച്ചതെന്ന് വ്യക്തമല്ല. പിടിയിലാകുമ്പോൾ ഒരു എസ്കോർട്ടിംഗ് ഏജൻസിയിലായിരുന്നു ഇയാൾക്ക് ജോലി. കുറ്റം സമ്മതിച്ചെങ്കിലും തകഹിരോയെ വെറുതേ വിടണമെന്നാണ് അയാളുടെ അഭിഭാഷകന്റെ വാദം.സ്വന്തം ഇഷ്ടപ്രകാരമല്ല അയാൾ കുറ്റം ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കുകമാത്രമായിരുന്നു ചെയ്തത് എന്നുമാണ് വക്കീൽ പറയുന്നത്. വമ്പൻ തട്ടിപ്പിന്റെയും അതിലൂടെയുള്ള കൊലപാതകത്തിന്റെയും സംഭവം സിനിമകളെ പോലും വെല്ലുന്നതാണ് . ട്വിറ്ററിലൂടെ സ്ത്രീകളെ വശത്താക്കി ഇയാൾ കൊന്നൊടുക്കുകയാണ് യുവതികളെ. സ്ത്രീകളുടെ പ്രശ്നങ്ങളെ ഇയാൾ മുതെലെടുക്കുകയാണ് പതിവ് . ഇത്തരത്തിൽ ഒരു കൊലയാളിയെ ലോകം ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.
ട്വിറ്റര്‍ കില്ലര്‍ എന്ന താകാഹിറോ ഷിറൈസി കോടതിയില്‍ കുറ്റസമ്മതം നടത്തിയെങ്കിലും കൊലപാതകത്തിന് മുമ്പ് ഇരകളുടെ അനുമതി നേടിയിരുന്നതായി ഷിറൈഷിയുടെ അഭിഭാഷകരുടെ വാദം ഉയർത്തിയിരുന്നു. .കൊലപാതകങ്ങള്‍ക്ക് കുറച്ചുകാലം മുമ്പ് ഷിറൈഷി അസ്വസ്ഥയായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇയാള്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കൊല ചെയ്യാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ശരീരം കഷണങ്ങളാക്കുന്നതിനെ കുറിച്ചും ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആയുധങ്ങളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ട്വിറ്റര്‍ കില്ലര്‍ ആ കാലത്ത് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭയവും ഉണ്ടാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (46 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (2 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (10 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (10 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (10 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (10 hours ago)

Malayali Vartha Recommends