സഹോദരിയുമായി കളിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം
നോയിഡയില്‍ സഹോദരിയുമായി കളിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം. സഹോദരിയെ എപ്പോഴും പറ്റിക്കാറുള്ള സുശാന്ത് സിംഗ് ഇത്തവണയും പറ്റിക്കാനായാണ് ആത്മഹത്യാ നാടകം നടത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സഹോദരിയായ എട്ടുവയസുകാരി കനികയുമൊത്ത് കളിക്കുകയായിരുന്നു സുശാന്ത്. ഇതിനിടെ കനിക തന്റെ കളിപ്പാട്ടങ്ങള്‍ നല്‍കില്ലെന്ന് പറഞ്ഞതാണ് കുട്ടിയെ ചൊടിപ്പിച്ചത്. പിണക്കം അഭിനയിച്ച് മുകളിലെ തന്റെ മുറിയിലേക്ക് കയറിയ സുശാന്ത്, ഒരു ടവ്വല്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടു. കസേരയില്‍ കയറി നിന്ന് കതകിന്റെ ഗ്രില്ലിലായിരുന്നു ആത്മഹത്യ നാടകം. എന്നാല്‍ സഹോദരി തിരക്കിയെത്തിയ സമയത്തിനുള്ളില്‍ സുശാന്ത് കയറി നിന്ന കസേര തെന്നി നീങ്ങുകയും കഴുത്തിലെ കുരുക്ക് മുറുകി കുട്ടി മരണപ്പെടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സഹോദരന് പറ്റിക്കുകയാണെന്ന് കരുതി ചലനമറ്റ ആ ശരീരത്തില്‍ കനിക ഇക്കിളിയിടുകയും അനക്കമില്ലാതെ നില്‍ക്കുന്നത് കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. സുശാന്തിന് എന്ത് പറ്റിയെന്ന് മനസിലാകാതെ കുട്ടി വിവരം മറ്റൊരു ബന്ധുവിനെ അറിയിച്ചു. ഇയാള്‍ നല്കിയ വിവരം അനുസരിച്ച് സ്ഥലത്ത് പാഞ്ഞെത്തിയ അമ്മാവനായ ശിവ്റാം സിംഗാണ് തൂങ്ങിനിന്ന സുശാന്തിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ ജോലിസ്ഥലത്തായിരുന്നു.
https://www.facebook.com/Malayalivartha