മുയലിനെ പോലെ നടന്ന് ചെന്നായയെ പോലെ വേട്ടയാടുന്ന സ്വഭാവമാണ് പാകിസ്ഥാന്റേത്; ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ ഐക്യരാഷ്ട്ര സംഘടന നിരോധിച്ച ഭീകരവാദികളെയും ഭീകര സംഘടനകളെയും പാകിസ്ഥാന്‍ സംരക്ഷിക്കുന്നു; വിമർശനവുമായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധി വിമര്‍ശ് ആര്യന്‍

യു എന്നിൽ പാകിസ്ഥാനെ നേരെ ആഞ്ഞടിച്ച് ഇന്ത്യ രംഗത്ത്. പാകിസ്ഥാന്റെ ഇരട്ടത്താപ്പ് നയത്തിന് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. യുഎന്നിൽ ഒരു വര്ഷം പഴക്കമുള്ള കശ്മീർ വിഷയത്തെ പാകിസ്ഥാൻ വീണ്ടും ആവർത്തിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെ ശക്തമായ മറുപടി ഇന്ത്യ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇന്ത്യ പാകിസ്‌താന് നേരെ ആഞ്ഞടിച്ചിരിക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ മറ്റു രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി വെറുതെ വായിട്ട് അലക്കുകയാണ് എന്ന് ഇന്ത്യ പറഞ്ഞു . ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. 'രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ സ്ത്രീകള്‍, കുട്ടികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ അവസ്ഥ വളരെ ദയനീയമാണെന്നും അവർ തുറന്നടിച്ചു .രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നത് സ്വന്തം ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയാത്ത പാകിസ്ഥാനാണ് ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നതെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു .
മുയലിനെ പോലെ നടന്ന് ചെന്നായയെ പോലെ വേട്ടയാടുന്ന സ്വഭാവമാണ് പാകിസ്ഥാന്റേതെന്നും ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ ഐക്യരാഷ്ട്ര സംഘടന നിരോധിച്ച ഭീകരവാദികളെയും ഭീകര സംഘടനകളെയും പാകിസ്ഥാന്‍ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ ഇന്ത്യന്‍ പ്രതിനിധി വിമര്‍ശ് ആര്യന്‍ പ്രതികരിച്ചു . പര്‍ഷാ കുമാരിയെന്ന ഹിന്ദു പെണ്‍കുട്ടിയെ പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവം ഇതിനുള്ള തെളിവായി വിമര്‍ശ് ആര്യന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നേരത്തെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻഖാൻ പ്രസംഗിക്കുന്നതിനിടെ യുഎന്‍ പൊതുസഭയില്‍ ഇന്ത്യയുടെ അപ്രതീക്ഷിത പ്രതിഷേധം അരങ്ങേറിയിരുന്നു . കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചു, മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തു ഇതോടെ ഇന്ത്യൻ പ്രതിനിധി മിജിറ്റോ വിനിറ്റോ സമ്മേളനം ബഹിഷ്കരിച്ചു ഇറങ്ങി പോകുകയും ചെയ്തിരുന്നു . പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി പ്രതികരിക്കു കയും ചെയ്തു . .പാക്ക് പ്രസിഡന്റിന്റെ വില കുറഞ്ഞ നയതന്ത്ര പ്രസ്താവനയ്ക്കും ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധസന്നാഹത്തിനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തുടങ്ങിയവയ്ക്കും ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കാനും ടി.എസ്.തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുന്നത് .
https://www.facebook.com/Malayalivartha






















