കാമുകിയ്ക്ക് സര്‍പ്രൈസ് ആയി വിവാഹാഭ്യര്‍ത്ഥന നല്‍കാന്‍ ശ്രമിച്ച കാമുകന്‍ എട്ടിന്റെ പണികിട്ടി

കാമുകിയ്ക്ക് സര്‍പ്രൈസ് ആയി വിവാഹാഭ്യര്‍ത്ഥന നല്‍കാന്‍ ശ്രമിച്ച കാമുകന് കിടിലന്‍ പണി തന്നെ കിട്ടി. ബോട്ട് ഓടിച്ചെത്തിയ കാമുകിയുടെ അടുത്തേക്ക് കാമുകന്‍ സമ്മാനമായി മോതിരം ഇട്ടുകൊടുത്തു. ഒരു ബോട്ടില്‍ കയറി നിന്നാണ് മറ്റൊരു ബോട്ടില്‍ എത്തിയ കാമുകിയ്ക്ക് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി സമ്മാനമായി മോത്രം ഇട്ടു കൊടുത്തത്. സന്തോഷം കൊണ്ട് മോതിരം അണിഞ്ഞ ശേഷം ഇരുവരും രണ്ട് ബോട്ടില്‍ നിന്ന് തന്നെ കൊട്ടിപ്പിടിച്ചു. ആവേശത്തില്‍ കാമുകിയുടെ കയ്യോ കാലോ ബോട്ടിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്ന ലിവര്‍ തട്ടി എന്ന് വേണം കരുതാന്‍. കാമുകിയുടെ ബോട്ട് മുന്നോട്ട് കുതിച്ചു. ബാലന്‍സ് തെറ്റിയ കാമുകി പുറകിലേക്ക് മറിഞ്ഞു വീണു. വീണ വീഴ്ചയില്‍ അറിയാതെ ആണെങ്കിലും കാമുകന് ഒരു തൊഴിയും കൊടുത്തു. കാമുകന്റെയും ബാലന്‍സ് പോയി. കാമുകി ബോട്ടില്‍ തന്നെയാണ് മറിഞ്ഞു വീണതെങ്കില്‍ കാമുകന്‍ നേരെ വീണത് പുഴയിലേക്ക്. തിയോ ഷാന്റോണസ് എന്ന സുഹൃത്ത് ഈ രംഗം എല്ലാ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്തായാലും കാമുകനും കാമുകിയും വലിയ പരിക്കുകള്‍ കൂടാതെ രക്ഷപെട്ടു എന്ന് തിയോ ഷാന്റോണസ് പിന്നീട് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















