മാര്‍ച്ച് മുതല്‍ ആമസോണില്‍ കോവിഡ് ബാധിച്ചത് ആകെ 20000-ത്തോളം ജീവനക്കാര്‍ക്ക്

ഇതുവരെ ആമസോണിലെ 20000 ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി കമ്പനി റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ മാര്‍ച്ച് മുതലുള്ള കണക്കനുസരിച്ച് 19800 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്.
വിവരങ്ങള്‍ കമ്പനി മറച്ചുവയ്ക്കുന്നതായും ജീവനക്കാര്‍ക്ക് കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ ഉള്ളില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനി ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയിലെ ജീവനക്കാരില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവ് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്. തുടക്കത്തില്‍, ഒരോ വിഭാഗങ്ങളിലും ആര്‍ക്കൊക്കെയാണ് രോഗം പിടിപെടുന്നതെന്ന് പ്രത്യേകം അറിയിപ്പ് നല്‍കിയിരുന്നതായും മറ്റുള്ളവര്‍ക്ക് സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും കമ്പനി പറഞ്ഞു.
https://www.facebook.com/Malayalivartha






















