പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത; കത്തിരിപ്പിന് വിരാമമാകുന്നു; കോവിഡ് വാക്‌സിന്‍ മൂന്നുമാസത്തിനുള്ളില്‍ വിപണിയില്‍ എത്തും; എല്ലാ പ്രതീക്ഷയും ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനില്‍;പരീക്ഷണം പൂര്‍ത്തി ആകുന്ന മുറക്ക് വാക്‌സിന്‍ അനുമതി വേഗത്തിലാക്കും

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോകം കേള്‍ക്കാന്‍ കൊതിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നു. ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ മൂന്നുമാസത്തിനുള്ളില്‍ വ്യാപകമായ തോതില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന് അന്തര്‍ദേശീയ വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ആരംഭിക്കുന്നതിനു മുമ്പു തന്നെ അധികൃതര്‍ അനുമതി തരുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വികസനത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇതില്‍ നിന്ന് കുട്ടികളെ തത്ക്കാലം ഒഴിവാക്കും. ഓരോ മുതിര്‍ന്നയാളുകള്‍ക്കും ആറുമാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്തു തുടങ്ങിയതായി വ്യാഴാഴ്ച അറിയിച്ചു. വാക്‌സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ വേഗത്തിലാക്കാനുള്ള മേഖലയിലെ ആദ്യ നീക്കങ്ങളില്‍ ഒന്നാണ് ഇത്.
നിലവില്‍ വാക്‌സിന്‍ വികസനത്തിലും വിപണിയിലിറക്കുന്നതിലും ഏറ്റവും അധികം പ്രതീക്ഷയോടെ കണ്ട വാക്‌സിന്‍ ആണ് ബ്രിട്ടന്റേത്. ആഗോളതലത്തില്‍ ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിനെതിരേ വിപണിയിലിറക്കാന്‍ യൂറോപ്പില്‍ അനുമതി ലഭിക്കുന്ന ആദ്യ വാക്‌സിനാകും ഈ വാക്‌സിന്‍. വാക്‌സിനേഷന്‍ നല്‍കുന്നതിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അനുവദിക്കുക, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, സായുധ സേനയുടെ സഹായം സ്വീകരിക്കുക എന്നിവയാണ് സര്‍ക്കാര്‍ പരിഗണനയിലുള്ള പദ്ധതികളില്‍ ഉള്‍പ്പെടുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ഇതെ വാക്‌സിന്‍ തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചത്. എന്നാല്‍ രോഗമുണ്ടായത് വാക്‌സിന്‍ സ്വീകരിച്ചുകൊണ്ടല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷണം ഇന്ത്യയില്‍ അടക്കം പുനര്‍ ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha






















