ലോകത്തിന് പ്രതീക്ഷയേകി കൊറോണ വാക്‌സിന്‍ യു.കെ മൂന്ന് മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്

ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കോവിഡ് 19 താണ്ഡവമാടുമ്പോള്‍ പ്രതീക്ഷയേകി കൊറോണ വാക്‌സിന്‍ യു.കെ മൂന്ന് മാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യു.കെ. യു.കെയിലെ വന്‍കിട മരുന്ന് നിര്‍മ്മാണ കമ്ബനിയായ ആസ്ട്രാ സെനേകയും, ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് വികസിപ്പിക്കുന്നതാണ് കൊറോണ വാക്‌സിന്‍. നിലവില്‍ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണമാണ് നടക്കുന്നത്.
അടുത്ത വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വാക്‌സിന് അധികൃതരില്‍ നിന്നും അംഗീകാരം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈസ്റ്ററിന് മുന്‍പ് തന്നെ പൊതുജനങ്ങള്‍ക്കായി വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ യുവാക്കള്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് നല്‍കാന്‍ കഴിയുമെന്ന് ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha






















