യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് ഭേദമാകാന്‍ പ്രാര്‍ഥനകളുമായി ഇന്ത്യന്‍- അമേരിക്കന്‍ സമൂഹം

കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രോഗ മുക്തിക്കായി പ്രാര്‍ഥനകളുമായി ഇന്ത്യന്‍- അമേരിക്കന്‍ സമൂഹം. ട്രംപ് ചികിത്സയില്‍ കഴിയുന്ന വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്ക് പുറത്താണ് ആളുകള്‍ പ്രാര്‍ഥനാ ചടങ്ങ് സംഘടിപ്പിച്ചത്. ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും എത്രയും വേഗം കോവിഡ് ഭേദമാകാനാണ് പ്രാര്‍ഥനയെന്ന് സംഘത്തിലുള്ളവര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചത്. സ്വവസതിയില്‍ കഴിഞ്ഞിരുന്ന ട്രംപിനെ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്റെ നേരത്തേയുളള നിലപാട്. മാസ്‌ക് ധരിക്കാന്‍പോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല.
"
https://www.facebook.com/Malayalivartha






















