പ്രാകൃതമായ സെക്‌സിനെ തുടര്‍ന്ന് ഭാര്യ മരിച്ച കേസില്‍ ഭര്‍ത്താവ് വെറും 44 മാസത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതില്‍ പരക്കേ പ്രതിഷേധം

ബ്രിട്ടനില്‍ നതാലി കൊളോണി എന്ന 26-കാരിയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് കോടിശ്വരനായ ജോണ്‍ ബ്രോഡ്‌ഹെര്‍ട്‌സ് എന്ന 42-കാരന്‍ വെറും 44 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ജയില്‍ മോചിതനായി.
ദേഹമാസകലം മുറിവേറ്റ നിലയില്‍ ചോര ഒലിപ്പിച്ചു കിടക്കുകയായിരുന്ന നതാലിയുടെ ശരീരം വീടിനു പുറത്തായിരുന്നു കണ്ടത്. നതാലിയയുടെ ഇരട്ട സഹോദരി ഗിമ്മ ആന്‍ഡ്രൂസ് കേസില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും സഹോദരി ഇത്തരത്തില്‍ ഒരു കാര്യം ചെയ്യില്ലെന്നും പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ കേസുകളില്‍ ഭര്‍ത്താക്കന്മാര്‍ ശിക്ഷ തോത് കുറയ്ക്കാന്‍ 'പ്രാകൃതമായ സെക്‌സ്' എന്ന വാദം ഉപയോഗിക്കുന്നതിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ഉയരുകയാണ്.
ഇവരുടെ ആഡംബര വീട്ടില്‍ കൊക്കയ്ന്‍ പാര്‍ട്ടി നടത്തുകയും അതിനുശേഷം ഇരുവരും തമ്മില്‍ പ്രാകൃത ലൈംഗിക ബന്ധം ഉണ്ടായെന്നും ഇതേ തുടര്‍ന്നാണ് നതാലി മരിച്ചതെന്നും ഭര്‍ത്താവ് വാദിച്ചു. കൊലപ്പെടുത്തുക എന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും നതാലിയുടെ സമ്മതത്തോടെ ആയിരുന്നു എന്നും ഇയാള്‍ കോടതിയില്‍ വാദിച്ചതോടെ പ്രാകൃതമായ സെക്‌സ്' എന്നു പറഞ്ഞു ഇയാളുടെ ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















