കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളാണ് ട്രംപ് എന്ന കാര്യം സൗകര്യ പൂർവ്വം മറക്കുന്ന നിലപാടിൽ പ്രതിഷേധം ശക്തം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത് ലോകം ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു.. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിതികരിച്ച ശേഷം ക്വാറന്റൈനിൽ പോവുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു.. എന്നാലിപ്പോൾ ട്രംപിന് കൊവിഡ് വന്നതിനേക്കാൾ അമ്പരക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്, പ്രസിഡന്റിന്റെ ഈ പ്രവർത്തി വിമര്‍ശനംഏറ്റു വാങ്ങിയിരികുക്കയാണ്..
ട്രംപ് ചികിത്സയില്‍ കഴിയുന്ന വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിക്ക് പുറത്ത് അനുയായികളും തടിച്ചു കൂടി. കോവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രിയിൽ നിന്ന് അനുയായികളെ കാണാനിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനമാണ് നാലു വശത്ത് നിന്നും ഉയരുന്നത്.വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളാണ് ട്രംപ് എന്ന കാര്യം സൗകര്യ പൂർവ്വം മറക്കുന്ന നിലപാടാണ് ഉണ്ടായിരിക്കുന്നത്. ചികിത്സാ പ്രോട്ടോക്കോൾ ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ ചോദിക്കുന്നു. ഇന്നലെ പൊതു ജനങ്ങൾക്ക് മുൻപിൽ വന്ന ട്രംപിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു..
താൻ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്ന് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്യുകയായിരുന്നു.
രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ട്രംപിൻറെ ഈ ധിക്കാരത്തിൽ ആശുപത്രി പരിസരത്ത് സഞ്ചരിക്കാൻ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുഴുവൻ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു.
ഇവരിൽ ആർക്ക് വേണമെങ്കിലും ട്രംപ് കാരണം രോഗം പകരാമെന്ന സ്ഥിതിയും. ചിലപ്പോൾ ആരെങ്കിലും മരണപ്പെടാനും ഇടയാക്കിയേക്കുമെന്നും ആരോഗ്യ വിദഗ്ധർ കുറ്റപ്പെടുത്തുന്നു. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് അവരുടെ ജീവനാണ് അപകടത്തിൽ പെടുത്തിയതെന്ന് വിമർശകർ പറയുന്നു.
അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുൻകരുതൽ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തിൽ വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വർധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമർശനങ്ങൾ.
കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കൽ റിപ്പോർറ്റുകൾ പുറത്തു വന്നിരുന്നു. തൊട്ടുപിന്നാലെ തനിക്ക് വലിയ ആശ്വാസമാണ് അനുഭവപ്പെടുന്നതെന്ന് വാൾട്ടർ റീഡ് ആശുപത്രിയിൽനിന്ന് ട്രംപ് വീഡിയോ സന്ദേശവും ട്വീറ്റ് ചെയ്തിരുന്നു. അതിനിെട, അടുത്ത 48 മണിക്കൂർ നിർണായകമെന്ന് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് പറഞ്ഞത് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്ക സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha






















