ഒബാമ വാക്ക് പാലിച്ചു, യുഎസ് തൊഴില്‍മേഖല ശക്തിപ്രപിക്കുന്നു, പുതുതായി ജോലി ലഭിച്ചത് രണ്ട് ലക്ഷം പേര്‍ക്ക്

ആറുവര്‍ഷത്തിലധികമായി അതിരൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും അഭിമുഖീകരിക്കേണ്ടിവന്ന അമേരിക്കയില്‍ തൊഴില്‍മേഖല ശക്തിപ്രപിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ 2,23,000 പേര്‍ക്കാണ് പുതിയതായി ജോലി ലഭിച്ചത്. 2008ന് ശേഷം ദേശീയ തൊഴിലില്ലായ്മ നിരക്ക് ആദ്യമായി 5.4 ശതമാനത്തില്‍ എത്തിയതായും മെയ് 8 ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2015 ല്‍ സാമ്പത്തിക തൊഴില്‍രംഗത്ത് വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി.
2016 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലേറിയ ഡമോക്രാറ്റുകള്‍ക്ക് വീണ്ടുമൊരു അവസരം ലഭിക്കണമെങ്കില്‍ സാമ്പത്തിക തൊഴില്‍മേഖല ശക്തിപ്പെടുക തന്നെ വേണം. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സാമ്പത്തിക നയങ്ങള്‍ക്കാണ് ഒബാമ ഭരണകൂടം ഊന്നല്‍ നല്‍കിയിരിക്കുന്നത്.
രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവു മരവിപ്പിക്കുകയും, ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയും നിയമനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























