യു.എസ് യൂണിവേഴ്‌സിറ്റികളില്‍ ഹിന്ദി കോഴ്‌സ്

ഈ അദ്ധ്യയന വര്‍ഷം മുതല്‍ യു.എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി ഭാഷ പഠിക്കാനുള്ള അവസരം ലഭിക്കും. മൊണ്ടാന സര്‍വകലാശാലയില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഗൗരവ് മിശ്രയായിരിക്കും അദ്ധ്യാപകന്‍. ആഗസ്റ്റ് മാസം പകുതിയോടെ അദ്ദേഹം യൂണിവേഴ്‌സിറ്റിയിലെത്തും.
യു.എസില്‍ നാല് സര്‍വകലാശാലകളില്‍ ഹിന്ദി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഇതൊരു അപൂര്‍വമായ അംഗീകാരവും നേട്ടവുമാണെന്ന് മിശ്ര പറഞ്ഞു. റെഗുലര്‍ വിഷയമായി ഹിന്ദി ഭാഷ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍വകലാശാലയുടെ പരിഗണനയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























