Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടു; ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ അടുത്ത വർഷം ഫെബ്രുവരി വരെ പാകിസ്താൻ തുടരും

24 OCTOBER 2020 08:21 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ അടുത്ത വർഷം ഫെബ്രുവരി വരെ പാകിസ്താൻ തുടരും .27 വ്യവസ്ഥകളിൽ പാക് പൂർത്തിയാക്കിയിരിക്കുന്നത് 21 വ്യവസ്ഥകളാണ് ഉണ്ടായിരുന്നത് . . അതായത് ആറെണ്ണം കൂടി ഇനി പൂര്‍ത്തീകരിക്കാനുണ്ട്. എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്ലാമാബാദ് തയ്യാറായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കൂവെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്)വ്യക്തമാക്കുകയാണ് . '27എണ്ണത്തിൽ 21 എണ്ണം പാകിസ്താൻ പൂർത്തിയാക്കി കഴിഞ്ഞു. അതിനർഥം ലോകം സുരക്ഷിതമായിരിക്കുന്നു എന്നാണ്. എന്നാൽ ആറു കുറവുകൾ കൂടി അവർ നികത്താനുണ്ട്. അതുപരിഹരിക്കാൻ ഞങ്ങൾ അവർക്ക് അവസരം നൽകുകയാണ്. അതിനു തയ്യാറല്ലെങ്കിൽ അവർ കരിമ്പട്ടികയിലേക്ക് തളളപ്പെടും.'എഫ്.എ.ടി.എഫ് അറിയിക്കുകയും ചെയ്‌തു .

പാകിസ്താൻ ഗ്രേ ലിസ്റ്റില് തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു . അതിനുളള കാരണങ്ങളും അവർ വ്യക്തമാക്കുന്നുണ്ട്. തീവ്രവാദ സംഘടനകൾക്കും മൗലാന മസൂദ് അസർ, ഹാഫിസ് സയീദ് തുടങ്ങിയ തീവ്രവാദികൾക്കും എതിരേ ശക്തമായ നിലപാട് എടുക്കുന്നതിൽ പാകിസ്താൻ തുടർച്ചയായി പരാജയപ്പെടുകയാണ്.ഭീകരപ്രവർത്തനങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ധനസഹായം നൽകുന്നത് ഫലപ്രദമായി അടിച്ചമർത്തുന്നതിലും പാകിസ്താൻ പരാജയപ്പെടുകയുണ്ടായി . തന്നെയുമല്ല അഫ്ഗാനിസ്താനിലെ പാക് പങ്കിൽ യുഎസ്, യുകെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ തൃപ്തരല്ല.ഗ്രേ പട്ടികയിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.), ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.), യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് ധനസഹായം ലഭിക്കുന്നത് പാകിസ്താന് ബുദ്ധിമുട്ടായിത്തീർന്നിരിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ രാജ്യത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കും.

വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിനായി നാലുമാസം കൂടിയാണ് നിരീക്ഷണസമിതി നൽകിയിരിക്കുന്നത്. കരിമ്പട്ടികയിലേക്ക് തള്ളപ്പെടുന്നത് ഒഴിവാക്കണമെങ്കിൽ പാകിസ്താന് മൂന്നു രാജ്യങ്ങളുടെ പിന്തുണ ലഭ്യമാകേണ്ടതുണ്ട്. ചൈനയും തുർക്കിയും മലേഷ്യയും പാകിസ്താനെ തുടർച്ചയായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ എഫ്.എ.ടിഎഫിന്റെ കരിമ്പട്ടികയിലാണ്. 39 വോട്ടുകളിൽ 12 വോട്ടുകളാണ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ആവശ്യമായിട്ടുളളത്.

2018 ജൂണിലാണ് പാകിസ്താനെ എഫ്.എ.ടി.എ. ഗ്രേലിസ്റ്റിൽ പെടുത്തുന്നത്. അന്നുമുതൽ ഗ്രേലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്താന് ഇതുവരെ സാധിച്ചിട്ടില്ല.കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക, തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുക, അന്താരാഷ്ട്ര സമ്പദ്ഘടനയുടെ സമഗ്രതയ്ക്ക് തടസ്സമാകുന്ന ഭീഷണികൾ തടയുക എന്നിവയ്ക്കെതിരെ പോരാടുന്നതിനായി 1989ലാണ് എഫ്.എ.ടി.എഫ് സ്ഥാപിതമാകുന്നത്. യൂറോപ്യൻ കമ്മിഷൻ, ഗൾഫ് സഹകരണ കൗൺസിൽ എന്നിങ്ങനെ രണ്ടു പ്രാദേശിക സംഘടനകൾ ഉൾപ്പടെ 39 അംഗങ്ങളാണ് നിലവിൽ എഫ്.എ.ടി.എഫിൽ ഉളളത്. ഇന്ത്യ എഫ്.എ.ടി.എഫ് കൺസൾട്ടേഷൻസിലും അതിന്റെ ഏഷ്യ പസഫിക് സംഘത്തിലും അംഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ...  (4 minutes ago)

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (18 minutes ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (7 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (7 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (8 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (8 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (8 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (9 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (11 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (11 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (11 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (11 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (12 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News