ഖത്തര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ശുചിമുറിയില്‍ നവജാത ശിശു; അമ്മയെ കണ്ടെത്താന്‍ 'ക്രൂര' പരിശോധന നടത്തിയെന്ന് പരാതി
ഈ മാസം രണ്ടിന് ഖത്തര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കി 'ക്രൂരമായ' പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പരാതി.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിനു പിന്നാലെ 'കര്‍ശന' പരിശോധനയ്ക്ക് വിധേയരാകേണ്ടിവന്നവരിലെ ഓസ്ട്രേലിയന്‍ വനിതകള്‍ നാട്ടിലെത്തിയശേഷം പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അനുമതി തേടാതെ ശാരീരിക പരിശോധനയ്ക്ക് വിധേയരാക്കി എന്നാണ് പരാതി. ദോഹയില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിക്ക് പോകാനെത്തിയ 13 സ്ത്രീകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ഓസ്ട്രേലിയ, സംഭവത്തില്‍ ഖത്തര്‍ സര്‍ക്കാരിന്റെ പ്രതികരണം തേടിയിട്ടുണ്ട്. പ്രസവിച്ച ഉടന്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി ആശുപത്രിയില്‍ ജീവനക്കാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പരിചരണത്തിലാണ്.
https://www.facebook.com/Malayalivartha