Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2 + 2 മന്ത്രിസഭാ ചർച്ചകൾ പുരോഗമിക്കുന്നു; നിർണ്ണയമായ ബെക്ക കരാറിൽ ഒപ്പു വെയ്ക്കൽ ഇന്ന് നടക്കും; ഈ കരാറിലൂടെ വലിയ സാധ്യതകൾ തുറക്കപ്പെടുന്നു

27 OCTOBER 2020 01:51 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2 + 2 മന്ത്രിസഭാ ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഈ ചർച്ചയിൽ നിർണ്ണയമാകുന്നത് ബെക്ക കരാറിൽ ഒപ്പു വെക്കുന്നതാണ് . ബെക്ക കരാർ എന്നാൽ ഇന്ത്യയും യുഎസും തന്ത്രപ്രധാനമായ വിവരങ്ങളും വിപുലമായ സൈനിക ഹാർഡ്‌വെയറുകളുടെ വിൽപ്പനയും പങ്കുവയ്ക്കുന്നതിനുള്ള അടിസ്ഥാന കരാറുകൾ എന്ന് വിളിക്കപ്പെടുന്ന ഉടമ്പടികളിൽ ഏറ്റവും അവസാനത്തെതായ അടിസ്ഥാന കൈമാറ്റ, സഹകരണ കരാർ ആണ്. ബെക്ക കരാറിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ ഒപ്പു വെക്കുവാനൊരുങ്ങുകയാണ് . ഈ കരാറിലൂടെ വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത് . വിപുലമായ സാറ്റലൈറ്റ് വിവരങ്ങൾ , മാപ്പുകൾ, സമുദ്ര , നാവിക ചാർട്ടുകൾ പോലുള്ള ഉപരിതല സൈനിക വിവരങ്ങൾ പങ്കിടാൻ ഇത്തിലൂടെ ഇന്ത്യയ്ക്കും യുഎസിനും സാധിക്കും. ഇരു രാജ്യങ്ങളെയും സംബന്ധിച്ചുള്ള രഹസ്യാത്മകമായ നിർണ്ണായക വിവരങ്ങളും രഹസ്യാത്മകമല്ലാതാകും . എന്നാലും മൂന്നാം കക്ഷിയുമായി വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനായി ക്ലാസിഫൈഡ് വിവരങ്ങൾ പങ്കിടുന്നത് തടയുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ഉൾപ്പെടുന്ന വ്യവസ്ഥ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ഈ കരാറിലൂടെ ബീജിംഗുമായുള്ള സൈനിക വിടവ് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്നതും ശ്രദ്ധേയമാണ്. നാലുമാസം മുമ്പ് ലഡാക്കിൽ 20 സൈനികരുടെ മരണത്തെത്തുടർന്നുണ്ടായതും അടുത്തെങ്ങും അവസാനിക്കാൻ സാധ്യത ഇല്ലാത്തതുമായ ഇന്ത്യ-ചൈന സംഘർഷങ്ങൾ കണക്കിലെടുക്കുമ്പോൾബീജിംഗുമായുള്ള സൈനിക വിടവ് കുറയുന്നത് നല്ലതാണ്. കരാറിനെക്കുറിച്ചുള്ള വാർത്തകൾ ചൈനീസ് സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയുമായുള്ള ബന്ധം മുൻനിർത്തി തങ്ങളുടെ പേശി ബലം ചൈനക്ക് നേരെ പ്രദർശിപ്പിക്കാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത് എന്നായിരുന്നു ഗ്ലോബൽ ടൈംസ് അടക്കുമുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നത് .


ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ നേരിടാൻ ഇന്ത്യയെയും യുഎസിനെയും സഹായിക്കുക എന്നതാണ് ബെക്കയുടെ പ്രധാന ലക്‌ഷ്യം എങ്കിലും അതിർത്തി രാജ്യങ്ങൾ ആയ പാകിസ്ഥാൻ അഫ്ഘാനിസ്ഥാൻ എന്നിവടങ്ങളിലെ രൂക്ഷമായ സാഹചര്യവും ബേക്കയുടെ പശ്ചാത്തലം ആയി വരുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയം. രഹസ്യ സ്വഭാവമുള്ള കൃത്രിമോപഗ്രഹങ്ങളിൽ നിന്നും മറ്റ് സെൻസറുകളിൽ നിന്നും ഉള്ള വിവരങ്ങൾ പങ്കിടാൻ സഹായിക്കുന്ന ഈ കരാറിന്റെ വിശദാംശങ്ങളെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പറും തമ്മിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ ധാരണയിലെത്തിയിരുന്നു . കരാർ ഒപ്പിടുന്നത് ഇരുരാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള 2 + 2 സംഭാഷണത്തിന്റെ പ്രധാന ഫലങ്ങളിലൊന്നായി കരുതുന്നു .

ഇന്ത്യക്ക് വിതരണം ചെയ്യുന്ന വിമാനങ്ങളിൽ നൂതന നാവിഗേഷൻ സഹായങ്ങളും ഏവിയോണിക്സും നൽകാൻ യുഎസ് സായുധ സേനയെ പ്രാപ്തമാക്കാൻ കഴിയുന്ന തരത്തിലാണ് ബേക്ക കല്പന ചെയ്തിരിക്കുന്നത് .ഭൂമി ശാസ്ത്ര സംബന്ധമായ വിവരങ്ങൾ അമേരിക്കയുമായി ബെക്ക വഴി പങ്കിടുന്നത് ഇന്ത്യൻ സൈന്യത്തിന്റെ ഓട്ടോമേറ്റഡ് ഹാർഡ്‌വെയർ സംവിധാനങ്ങളുടെയും ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ ആയുധങ്ങളുടെയും കൃത്യത വർദ്ധിപ്പിക്കും. അമേരിക്കയിൽ നിന്ന് എംക്യു -9 ബി പോലുള്ള സായുധ ഡ്രോണുകൾ സ്വന്തമാക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അതി പ്രധാനവും നിർണായകവും ആയ ഘടകം ആണ് .സന്ദർശന വേളയിൽ ബെക്ക കരാർ യാഥാർഥ്യം ആകുന്നതിൽ ഇരു മന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . രാജ്‌നാഥ് സിങ്ങും അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി എസ്പറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്‌ക്കൊപ്പമാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി ന്യൂഡൽഹിയിൽ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (3 minutes ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (11 minutes ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (23 minutes ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (34 minutes ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (49 minutes ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (1 hour ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (1 hour ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (1 hour ago)

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (2 hours ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (2 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (3 hours ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (3 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (3 hours ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (4 hours ago)

Malayali Vartha Recommends