കൊളംബിയയിലെ ഖനിയപകടത്തില്‍ 15 പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

പടിഞ്ഞാറന്‍ കൊളംബിയയില്‍ ഖനിയപകടത്തില്‍ 15 തൊഴിലാളികള്‍ അകപ്പെട്ടതായി വിവരം. ബൊഗോട്ടയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ സ്വര്‍ണ ഖനിയിലാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വന്‍തോതിലുള്ള ലോഹനിക്ഷേപം ഉള്ള കൊളംബിയയില്‍ ഖനികള്‍ നിരവധിയാണ്. എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണ കുറവ് മൂലം സുരക്ഷ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഖനികള്‍ പുറകിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















