കോവിഡ്-19; ഒരു ദിവസം വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാം, അതും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം, ലോകത്തിലെ ഏറ്റവും കഠിനമായ ലോക്ഡൗണ്‍ ഇവിടെ
കൊറോണ വ്യാപനത്തിന് പിന്നാലെ ലോകം ലോക്ഡൗൺ പിന്നിട്ട്, സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും കടുപ്പറേിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗത്ത് ഓസ്‌ട്രേലിയ. കോവിഡിനെ പ്രതിരോധിക്കാന്‍ വ്യാഴാഴ്ച മുതലാണ് കടുത്ത നിയന്ത്രണങ്ങളോടെ തെക്കന്‍ ഓസ്‌ട്രേലിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുന്നത് എന്നാണ് റിപോർട്ടുകൾ.
ഔട്ട്‌ഡോര്‍ വ്യായാമവും, നായയേും കൊണ്ടുള്ള നടത്തവും ഉള്‍പ്പെടെ ഇവിടെ നിരോധിക്കുകയുണ്ടായി. ആറ് ദിവസത്തേക്ക് ഓരോ ദിവസവും ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളു. അതും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണെന്നാണ് വിവരം.
അതോടൊപ്പം തന്നെ തെക്കന്‍ ഓസ്‌ട്രേലിയയിലെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കഫേകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ അടച്ചുകഴിഞ്ഞു. വിവാഹങ്ങളും, ശവസംസ്‌കാര ചടങ്ങുകളും നിരോധിക്കുകയുണ്ടായി. അതേസമയം മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. 'ഞങ്ങള്‍ക്ക് അതികഠിനമായി പോകണം, പക്ഷെ കഴിയുന്നത്ര വേഗത്തില്‍ അതില്‍ നിന്ന് പുറത്തും കടക്കണം..'- ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം സ്‌റ്റേറ്റ് പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പറഞ്ഞത് ഇപ്രകാരമാണ്.
https://www.facebook.com/Malayalivartha

























