Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

രാഷ്ട്രീയ പാർട്ടികൾ മാറിയാലും ഇന്ത്യയോടുള്ള അമേരിക്കൻ നയം സമാനമായിരിക്കും;ആ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു

20 NOVEMBER 2020 11:29 AM IST
മലയാളി വാര്‍ത്ത

ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഒരു മികച്ച സുഹൃത്തായിട്ടാണ് ലോകം കരുതിയിരുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ ഒക്കെ അത് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഡൊണാൾഡ് ട്രംപ് മാറുമ്പോൾ അമേരിക്കയുടെ പോളിസികൾ മാറുമോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. അവയൊന്നും തെറ്റാണു എന്നും പറഞ്ഞു കൂടായിരിന്നു. എന്നാൽ ഏതു പ്രസിഡന്റ വന്നാലും രാഷ്ട്രീയ പാർട്ടികൾ മാറിയാലും ഇന്ത്യയോടുള്ള അമേരിക്കൻ നയം സമാനമായിരിക്കും എന്നായിരുന്നു പൊതു വിലയിരുത്തലുകളും വിദഗ്‌ധാഭിപ്രായങ്ങളും. എങ്കിലും കാര്യങ്ങൾ നടന്നു തുടങ്ങുന്നത് വരെ ആർക്കും ഒരു ഉറപ്പു പറയാൻ കഴിയില്ലല്ലോ. എന്നാൽ അമേരിക്കയുടെ ഈ ഇന്ത്യ സൗഹൃദ നയത്തിന് ശക്തമായ തെളിവ് ആയി പുറത്തു വന്നിരിക്കുകയാണ്, ബുധനാഴ്ച അമേരിക്കൻ സെനറ്റ് പുറത്തിറക്കിയ അവരുടെ വിദേശ നയ റിപ്പോർട്ട്. അതിൽ ചൈനയെ വളരെ വ്യക്തമായി പ്രധാന ശത്രു സ്ഥാനത്ത് നിർത്തുമ്പോൾ മേഖലയിലെ ചൈനീസ് ആധിപത്യത്തെ എതിർക്കാനുള്ള മുഖ്യ പങ്കാളികളിൽ പ്രധാനപെട്ടതായി ഇന്ത്യയെ ആണ് അമേരിക്കൻ സെനറ്റ് കരുതുന്നത്. അമേരിക്കൻ സെനറ്റിനെ റിപ്പബ്ലിക്കൻ സെനറ്റർ മാർ നിയന്ത്രിക്കും എന്നാണ് കരുതപ്പെടുന്നത് ‌ അതിനാൽ‌, ഈ റിപ്പോർട്ട് ജോ ബിഡൻ‌ ഭരണകൂടത്തിൻറെ ചൈന നയങ്ങളുടെ ഒരു ബ്ലൂപ്രിന്റായി പ്രവർത്തിക്കും. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാനായി രണ്ടുതവണ സേവനമനുഷ്ഠിച്ച ബൈഡനു വിപുലമായ വിദേശ നയ പരിചയമുണ്ട്.യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, തായ്‌വാൻ എന്നിവയ്‌ക്കൊപ്പം അമേരിക്കയുടെ പ്രധാന സഖ്യ കക്ഷികളിൽ ഒന്നായി ഇന്ത്യയെയും ഇന്തോ-പസഫിക്കിൽ ചൈനയെ നേരിടുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

റിപ്പോർട്ട് പ്രകാരം ഇന്തോ-പസഫിക്കിൽ ചൈനയ്ക്ക് എത്രത്തോളം ആധിപത്യം സ്ഥാപിക്കാനാകുമോ അതിനു ആനുപാതികം ആയി ആഗോളതലത്തിൽ അവർക്ക് തങ്ങളുടെ ശക്തി പ്രകടനം നടത്താനുള്ള കഴിവിനെ നേരിട്ട് സ്വാധീനിക്കും. അമേരിക്കയും യൂറോപ്പും: ചൈനയെക്കുറിച്ചുള്ള അറ്റ്‌ലാന്റിക് സഹകരണത്തിനുള്ള കോൺക്രീറ്റ് അജണ്ട" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ചൈനയെ പ്രതിരോധിക്കാൻ യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഊന്നി പറയുന്നുണ്ട്. ഇത്തരത്തിൽ ചൈനയുടെ വർധിച്ചു വരുന്ന ഭീഷണി എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് അമേരിക്കയ്ക്ക് മാത്രമല്ല മറ്റു പല യൂറോപ്യൻ രാജ്യങ്ങൾക്കും കൃത്യമായ ഇന്തോ - പസിഫിക് നയ രൂപീകരണം നടന്നിട്ടുണ്ട്. യൂറോപ്പും ഏഷ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നയം യൂറോപ്യൻ യൂണിയൻ 2018 ൽ പ്രസിദ്ധീകരിച്ചു. 2019 ൽ ഫ്രാൻസ് ഒരു നയതന്ത്രം പ്രസിദ്ധീകരിച്ചിരിന്നു അതിൽ പ്രകാരം , ഈ പ്രദേശം “ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും, ബഹു മുഖമായ സാംസ്‌കാരിക വികസനം , ആഗോള പൊതുനന്മ സംരക്ഷിക്കൽ, ലോക വ്യാപാര സാമ്പത്തിക വികസനം എന്നിവയ്ക്ക് നിർണ്ണായകമാണ് ” 2020 സെപ്റ്റംബറിൽ ജർമ്മനിയും സമാനമായ ഒരു പുതിയ നയ രൂപീകരണം പ്രസിദ്ധീകരിചിരുന്നിരിന്നു . യുകെയുടെ വരാനിരിക്കുന്ന സംയോജിത സുരക്ഷാ പ്രതിരോധ അവലോകനവും ഇന്തോ-പസഫിക് മേഖലയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്


മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള യൂറോപ്യൻ പങ്കാളിത്തത്തെ യുഎസും ഇന്ത്യയും സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രത്യേകിച്ചും, “ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ, ആസിയാൻ തുടങ്ങിയ പ്രധാന പ്രാദേശിക പങ്കാളികൾ ഇന്തോ - പസിഫിക് മേഖലയിലെ മെച്ചപ്പെട്ട സാഹചര്യങ്ങൾക്ക് വേണ്ടി വർദ്ധിച്ച ഒരു യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോട് താൽപര്യം പ്രകടിപ്പിക്കുകയും അഭിവൃദ്ധി, സുരക്ഷ, സദ്ഭരണം എന്നിവയിൽ കൂടുതൽ യൂറോപ്യൻ സംഭാവനകളെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. റിപ്പോർട്ട് വ്യക്തമാക്കി .സാങ്കേതികവിദ്യയുമായി സഹകരിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ അമേരിക്ക “ഉയർന്ന ജനാധിപത്യ വ്യവസ്ഥിതി ഉള്ള രാജ്യങ്ങളായ ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ, കാനഡ, ന്യൂസിലാന്റ് എന്നിവയുമായി” സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സാങ്കേതികവിദ്യയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ സജ്ജമാക്കാൻ സഹായിക്കും, മാത്രമല്ല വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനും ഇത് സഹായകരം ആകും എന്നും റിപ്പോർട്ട് പരാമർശിക്കുന്നു

 

ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉയർന്നു വന്നത് അടുത്തകാലത്തായിട്ടാണെങ്കിലും , വളർന്നുവരുന്ന ചൈനയെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞത് 2000 കളുടെ പകുതി മുതൽ ഇന്തോ-യുഎസ് ബന്ധത്തിന്റെ പ്രധാന ഘടകമാണ്. നിലവിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാവികസേനകൾ വടക്കൻ അറേബ്യൻ കടലിൽ മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തിലാണ്.
അതായത് നിലവിൽ ഉണ്ടായിരിക്കുന്ന ഭരണ മാറ്റം ഇന്ത്യ അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ല എന്ന് മാത്രമല്ല , അമേരിക്കയുടെ ഭാഗത്തു നിന്നും ഇത് വരെ ഉണ്ടായിരുന്ന നടപടികൾ അവരുടെ കൃത്യമായ വിദേശ നയത്തിന്റെ ഭാഗം ആണെന്നും അത് അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ലെന്നും ഔദ്യോഗികമായി വ്യക്തമായിരിക്കുകയാണ് അമേരിക്കൻ സെനറ്റ് പുറത്തിറക്കിയ ഈ റിപ്പോർട്ടിലൂടെ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (9 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (11 hours ago)

Malayali Vartha Recommends