Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ചടുല നീക്കം ;തുർക്കിയുടെ നയങ്ങൾക്കെതിരെയുള്ള കനത്ത ഭീഷണി

20 NOVEMBER 2020 12:17 PM IST
മലയാളി വാര്‍ത്ത

നൂറ്റാണ്ടുകൾ പഴക്കമുള്ള കിഴക്കൻ റോമൻ സംസ്കാരത്തെ അപമാനിച്ചു കൊണ്ട് ഹാഗിയ സോഫിയയെ ഒരു പള്ളിയാക്കി മാറ്റി ഒന്നും സംഭവിക്കാതെ തനിക്ക് രക്ഷപ്പെടാമെന്ന് തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ കരുതിയിരുന്നെങ്കിൽ, തീർച്ചയായും അദ്ദേഹത്തിന്റെ ധാരണകൾ തെറ്റി പോയെന്നു കരുതേണ്ടി വരും . തുർക്കിക്ക് പണി കൊടുക്കാൻ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ , ഇതോടു കൂടി അങ്കാറയുടെ തെറ്റിദ്ധാരണകൾക്ക് അർഹിക്കുന്ന പ്രതിഫലം തന്നെ ലഭിക്കാനാണ് സാധ്യത. 

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടർ തട്ടിപ്പ് ആരോപണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും , അനിശ്ചിതത്വങ്ങൾ ഏറെ കുറെ ഒഴിഞ്ഞെങ്കിലും പൂർണ്ണമായും തീർന്നു എന്ന് പറയാൻ കഴിയുകയില്ല. എന്നാൽ സാഹചര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും നിലവിലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇപ്പോഴും മാറി കൊണ്ടിരിക്കുന്ന ലോക വ്യവസ്ഥയിൽ അമേരിക്കയുടെ വിദേശ നയം രൂപപ്പെടുത്തുന്നത് തുടരുകയാണ്. സമകാലീന വിദേശ നയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അദ്ദേഹം ഇപ്പോൾ ഏഴ് രാജ്യങ്ങളുടെ ഒരു സുപ്രധാന പര്യടനത്തിലാണ്. അതെ സമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി തന്റെ ഇപ്പോഴത്തെ പര്യടനത്തിന്റെ ഭാഗമായി ഇസ്താംബുൾ സന്ദർശിചിരിക്കുകയാണ്. എന്നാൽ ഈ സന്ദർശനം ഒരു സവിശേഷ കാരണം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുകയാണ്‌. തുർക്കിയുടെ നയങ്ങൾക്കെതിരെയുള്ള കനത്ത ഭീഷണി ആയാണ് ഇതിനെ പൊതുവെ വിലയിരുത്തപ്പെടുന്നത്.


പോംപിയോയുടെ തുർക്കി സന്ദർശനം തികച്ചും വ്യത്യസ്തമാണ്. അദ്ദേഹത്തിന് തുർക്കി ഉദ്യോഗസ്ഥരുമായി ഷെഡ്യൂൾ ചെയ്ത ഒരു മീറ്റിങ്ങുകൾ പോലും ഉണ്ടായിരുന്നില്ല .എങ്കിൽ പിന്നെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആരെയാണ് കണ്ടത്? അത് ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹത്തിന്റെ ആത്മീയ നേതാവായ കോൺസ്റ്റാന്റിനോപ്പിളിലെ ബാർത്തലോമ്യൂ ഒന്നാമനെയാണ് . ഇത് വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് . എർദോഗൻ പള്ളികളാക്കി മാറ്റിയ എല്ലാ ആരാധനാലയങ്ങളിലും വച്ച് കോൺസ്റ്റാന്റിനോപ്പിളിലെ ഹാഗിയ സോഫിയയാണ് ഏറ്റവും പ്രധാനം. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പ്രധാന കേന്ദ്രമായിരുന്നു ഇത്. ഇതോടു കൂടി അമേരിക്കയുടെയും പാശ്ചാത്യ സമൂഹത്തിന്റെയും തുർക്കിയോടുള്ള സമീപനം ശക്തിയാർജ്ജിച്ചു വരുകയാണ്. അടുത്തിടെ പല തവണ ആയി ഫ്രഞ്ച് പ്രെസിഡന്റ് ഇമ്മാനുവേൽ മാക്രോൺ തുർക്കിയെ കടന്നാക്രമിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. തുർക്കി തീവ്ര വാദം പ്രചരിപ്പിക്കുന്ന നാടാണ് എന്നാണ് മാക്രോൺ തുറന്നു പറഞ്ഞത്. യൂറോപ്യൻ രാജ്യങ്ങളിലാകെ തുർക്കിക്കെതിരെ വികാരം ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ നീക്കം നമ്മൾ കാണേണ്ടത്. കോൺസ്റ്റാന്റിനോപ്പിളിലെ ബാർത്തലോമ്യൂ ഒന്നാമനെ കണ്ടുമുട്ടുന്നതിലൂടെയും തുർക്കി ഉദ്യോഗസ്ഥരെ അവഗണിക്കുന്നതിലൂടെയും പോംപിയോ വ്യക്തമാക്കുന്നത് വൈറ്റ് ഹൌസ് ഗ്രീക്ക് യാഥാസ്ഥിതിക ക്രിസ്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നു എന്നും തുർക്കിയെ അത് എതിർ സ്ഥാനത്തു നിര്ത്തുന്നു എന്നുമാണ്.


സന്ദർശനത്തിന് മുമ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇപ്രകാരം വ്യക്തമാക്കിയിരുന്നു , “ഫ്രാൻസിലെ സന്ദർശനത്തെ തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ തുർക്കിയിലെ ഇസ്‌താംബുൾ സന്ദർശിക്കും . അവിടെ വച്ച് അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസായ ബാർത്തലോമിവ് ഒന്നാമനെ സന്ദർശിച്ച് തുർക്കിയിലെയും പ്രദേശത്തിലെയും മതപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ലോകത്ത് എല്ലായിടത്തും മത സ്വാതന്ത്രം ഉറപ്പു വരുത്തുന്നതിന് വേണ്ടി അമേരിക്കയുടെ ശക്തമായ പ്രതിജ്ഞാ ബദ്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യും. ഈ പ്രസ്താവനക്കെതിരെ തുർക്കി ഭരണ കൂടം വളരെ രൂക്ഷം ആയിട്ടായിരുന്നു പ്രതികരിച്ചത്. ഇതിന് മറുപടിയായി തുർക്കി വിദേശകാര്യ മന്ത്രാലയം വക്താവ് ഹാമി അക്സോയ് ഇങ്ങനെ ആയിരിന്നു പ്രസ്താവിച്ചത് “സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനത്തെക്കുറിച്ച് പത്രക്കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തീർത്തും അപ്രസക്തമാണ്.” “അമേരിക്ക ആദ്യം കണ്ണാടിയിൽ നോക്കുന്നതാണ് നല്ലത്, സ്വന്തം രാജ്യത്ത് വംശീയത, ഇസ്ലാമോഫോബിയ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവ പോലുള്ള മനുഷ്യാവകാശ ലംഘനങ്ങളോട് ആവശ്യമായ പരിഗണന കാണിക്കുന്നതും കൂടുതൽ നല്ലതായിരിക്കും ഹാമി കൂട്ടിച്ചേർത്തു.


എന്തായാലും , ഹാഗിയ സോഫിയ വിഷയത്തിൽ തുർക്കിയിലെക്കുള്ള പോംപിയോയുടെ യുദ്ധ സമാനമായ സന്ദർശനം തുർക്കിക്കെതിരെ കത്തോലിക്കാ ആധിപത്യമുള്ള രാജ്യങ്ങളുടെ സഖ്യത്തിന് വഴിയൊരുക്കുകയാണ് . പോംപിയോ ഫ്രാൻസിനെക്കുറിച്ച് സംസാരിക്കുകയും ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോയോട് ഇപ്രകാരം പറയുകയും ചെയ്തു , “പ്രസിഡന്റ് മാക്രോണും ഞാനും തുർക്കിയുടെ സമീപകാല നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ധാരാളം സമയം ചെലവഴിച്ചു, അതിനെ തുടർന്ന് അവർ വളരെ ആക്രമണകാരികളാണെന്നും ജനാധിപത്യത്തിനും സമാധാനത്തിനും വലിയ ഭീഷണി ആണെന്നും ഉള്ള എന്ന പൊതു നിഗമനത്തിലേക്ക് ഞങ്ങൾ എത്തി ചേർന്നു. അദ്ധേഹം വ്യക്തമാക്കി, കൂടാതെ അസർബൈജാൻ, ലിബിയ, കിഴക്കൻ മെഡിറ്ററേനിയൻ എന്നി പ്രദേശങ്ങളിൽ തുർക്കിയുടെ ആക്രമണാത്മക നടപടികളെ പോംപിയോ പരാമർശിച്ചു . അത്തരം പ്രവർത്തനങ്ങൾ തന്റെ ജനങ്ങളുടെ താൽപ്പര്യത്തിനല്ലെന്ന് എർദോഗനെ ബോധ്യപ്പെടുത്താൻ യൂറോപ്പും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പോംപിയോ കൂട്ടിച്ചേർത്തു


കത്തോലിക്കാ സംസ്കാരത്തെയും പൊതുവേയും ഗ്രീക്ക് യാഥാസ്ഥിതിക സംസ്കാരത്തെ പ്രേത്യേകിച്ചും അടിച്ചമർത്താനുള്ള തുർക്കിയുടെ ശ്രമത്തിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നിലവിലുള്ള ഈ കൂടി കാഴ്ചയിലൂടെ . പ്രതീകാത്മകമായി നടത്തിയ ഈ കൂടി കാഴ്ച തുർക്കിക്ക് കൃത്യമായ താക്കീതാണ്. ചരിത്ര സ്മാരകം ആയി സംരക്ഷിക്കപെട്ട, ഒരു കാലത്ത് ക്രിസ്ത്യൻ ആരാധന കേന്ദ്രമായിരുന്ന ഹാഗിയ സോഫിയ മ്യൂസിയം പള്ളി ആക്കാനുള്ള എർദോഗന്റെ അതി സാഹസത്തിന് കനത്ത വില തന്നെ കൊടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കുകയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചെയ്തത്. ഈ പ്രതീകാത്മക താക്കീതിൽ നിന്നും പാഠം പഠിക്കുമോ എർദോഗാൻ , അതോ കയ്യാങ്കളി തന്നെ വേണ്ടി വരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം . അതെ സമയം കശ്മീർ വിഷയത്തിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന തുർക്കിക്കെതിരെ ഉണ്ടാകുന്ന ഏതു സഖ്യവും നീക്കവും ഇന്ത്യക്ക് ഗുണകരം എന്ന് മാത്രമേ പറയാനുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (9 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (11 hours ago)

Malayali Vartha Recommends