Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഗ്രാമീണരെ ആക്രമിച്ച് പാകിസ്ഥാൻ "പിൻ പോയിന്റ് " സ്ട്രൈക്ക് നടത്തി തിരിച്ചടിച്ച് ഇന്ത്യൻ ആർമി

22 NOVEMBER 2020 11:31 AM IST
മലയാളി വാര്‍ത്ത

കഠിനമായ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പ് പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ അശ്രാന്ത പരിശ്രമത്തിന് മറുപടിയായി ഇന്ത്യൻ   സൈന്യം പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ പാഡുകൾക്ക് നേരെ " പിൻ പോയിന്റഡ് "  ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ  വ്യക്തമാക്കുകയുണ്ടായി. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി, ജമ്മു കശ്മീരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നതിനെ പിന്തുണയ്ക്കുന്നതിനായി കനത്ത കാലിബർ പീരങ്കികാലുപയോഗിച്ചു  വിവേചനരഹിതമായി വെടിവയ്പ്പ് നടത്തുക വഴി പാകിസ്ഥാൻ സൈന്യം ഇന്ത്യൻ നിയന്ത്രണ രേഖയിൽ താമസിക്കുന്ന  സിവിലിയന്മാരെ മരണത്തിലേക്ക് തള്ളിയിട്ടു കൊണ്ടിരിക്കുകയാണ് .

ഈ വർഷം പാകിസ്താൻ നടത്തിയ  വെടിവയ്പിൽ ഇട്ടു വരെ  21 നിരപരാധികളായ സാധാരണക്കാർക്ക്  ആണ് ജീവൻ നഷ്ടപ്പെട്ടത് . 2019 ൽ മുഴുവൻ വർഷം എടുക്കുകയാണെങ്കിൽ  ഇത് 18 എണ്ണമേ ഉണ്ടായിരുന്നുള്ളു . നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്ത് താമസിക്കുന്ന സമാധാനപരമായ ഗ്രാമീണരെ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം അഴിച്ചു വിടുന്നത്.  

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ പാഡുകൾക്ക് നേരെ ഇന്ത്യൻ സുരക്ഷാ സേന പിൻ പോയിന്റ് ആക്രമണമാണ് നടത്തിയതെന്ന്  സർക്കാർ വൃത്തങ്ങൾ ആണ് അറിയിച്ചത് . പാകിസ്താൻ പിന്തുണയുള്ള തീവ്രവാദ ക്യാമ്പുകളിൽ കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട് . ഇന്റലിജൻസ് ഉദ്യോഗസ്ഥർ പങ്കുവെച്ച വിവരങ്ങൾ  അനുസരിച്ചാണ്  ആക്രമണം  നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു

ആഗോള തീവ്രവാദ വിരുദ്ധ വാച്ച്ഡോഗ് ആയ  ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്  നടത്തുന്ന  പരിശോധനകളിൽ നിന്നും  നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കവേ തന്നെ ജമ്മു കശ്മീരിലെ സ്ഥിതി ഗതികൾ രൂക്ഷമാക്കുന്നതിനു വേണ്ടി  തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്തു കൊണ്ട് രണ്ടു കാര്യങ്ങളും  തമ്മിലുള്ള സമതുലിതാവസ്ഥ നില നിർത്താൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ് പാകിസ്ഥാൻ. 

തീവ്ര വാദത്തിനു ഒരു പുതിയ മാതൃക ഇപ്പോൾ പാകിസ്ഥാൻ പിന്തുടർന്ന് വരുകയാണ്. ജമ്മു കാശ്മീരിൽ അനിശ്ചിതാവസ്ഥ നടപ്പിൽ വരുത്തുകയും കശ്മീരിലെ പ്രാദേശിക യുവാക്കളെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അത്. ഇതിലൂടെ ജമ്മു കാശ്മീരിൽ നടത്തുന്ന തീവ്ര വാദ പ്രവർത്തനങ്ങളിൽ തങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പങ്ക് അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ വെളിപ്പെടാതിരിക്കാൻ ആണിത്. പാകിസ്ഥാൻ  തങ്ങളുടെ മണ്ണിൽ നിന്നും തീവ്രവാദത്തിനു അനുകൂലമായി നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ധം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആണിത്.സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി 

മാത്രമല്ല വളരെ തരം താണ രീതിയിൽ സാധാരണ പൗരന്മാരെ ലക്‌ഷ്യം വച്ചാണ് ഇപ്പോൾ പാകിസ്ഥാൻ ആക്രമണം അഴിച്ചു വിടുന്നത്. പാകിസ്ഥാൻ പുറപ്പെടുവിക്കുന്ന  കൽപ്പനകൾ അനുസരിക്കാതിരിക്കുക, ഭീകരതയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക എന്നിവ ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ   മാരകമായിരിക്കുമെന്ന്  തെളിയിക്കുന്നതിനു വേണ്ടി  കശ്മീർ ഉൾപ്രദേശത്തുള്ള ആളുകൾക്ക് കൃത്യമായ  താക്കീത് കൊടുക്കാൻ   ആണ്  പാകിസ്ഥാൻ ഈ ആക്രമണങ്ങളിലൂടെ  ശ്രമിച്ചു കൊണ്ടിരിക്കുന്നത് , പ്രതിരോധ വൃത്തങ്ങൾ കൂട്ടി ചേർത്തു  

എന്നാൽ ഇന്ത്യൻ ഗ്രാമീണരെ ആക്രമിക്കാനുള്ള പാക് ശ്രമങ്ങൾക്ക് ഇന്ത്യൻ സേന ശക്തമായ തിരിച്ചടി കൊടുക്കുന്നത് പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ വിക്ഷേപണ പാഡുകൾക്ക് നേരെ ഇന്ത്യൻ സൈന്യം നടത്തിയ "പിൻ പോയന്റഡ്"    ആക്രമണത്തിലൂടെയാണ്. ഇതിലൂടെ "കൊളാറ്ററൽ ഡാമേജ്" അഥവാ  അബദ്ധത്തിൽ സാധാരണക്കാർക്ക് അപകടം സംഭവിക്കാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് ഇന്ത്യൻ സൈന്യം . 

 സിവിലിയന്മാരെ മാത്രം ലക്ഷ്യം വച്ചുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ഇത്തരം  നടപടികളെ നേരിടാൻ വേണ്ടിയാണ്  പാകിസ്ഥാൻ അധിനിവേശ-കശ്മീരിലെ ലോഞ്ച്പാഡുകൾക്ക് നേരെ ഇന്ത്യൻ സൈന്യം  കൃത്യമായ സ്ഥലങ്ങൾ ഇന്റലിജൻസ് വിവരങ്ങളിൽ നിന്നും മനസ്സിലാക്കി  "പിൻ പോയിന്റഡ് "ആക്രമണം  നടത്തുന്നത് , അതെ സമയം വിദേശ ദാതാക്കളിൽ നിന്ന് സഹതാപവും സഹായവും നേടുന്നതിനായി പ്രദേശത്തെ തീവ്രവാദികളുടെ മരണം പാകിസ്താൻ സിവിലിയൻ മരണങ്ങളായി കാണിക്കുകയും ചെയ്യുന്നുണ്ട്. 

കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് തീവ്രവാദ പരിശീലന ക്യാമ്പുകളുടെ പ്രദേശങ്ങളിൽ സായുധ കാവൽ  പാകിസ്ഥാൻ ശക്തമാക്കിയിട്ടുണ്ട്. ബാലകോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാൻ അവരുടെ അതിർത്തി കടന്നുള്ള തീവ്ര വാദ പ്രവർത്തനങ്ങളുടെ ശൈലിയിൽ സമൂലമായ പരിഷ്കരണങ്ങൾ തന്നെ വരുത്തിയിരുന്നു.

എന്നാൽ കശ്മീർ താഴ്‌വരയ്ക്കുള്ളിൽ അക്രമത്തിന് പ്രേരിപ്പിക്കാനും സാധാരണ പൗരന്മാരുടെ ജീവിതത്തെ തകർക്കാനുമുള്ള പാകിസ്ഥാൻ ശ്രമങ്ങൾ നിരർഥകമാണെന്ന്  കശ്മീർ  യുവാക്കൾ ഇന്ത്യൻ മുഖ്യധാരയിൽ ചേരാൻ വേണ്ടി  കീഴടങ്ങിയിതിന്റെ വർധിച്ചു വരുന്ന എണ്ണം വ്യക്തമാക്കുന്നുണ്ട്.  സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ അനുസരിച്ച്  പാക്കിസ്ഥാനിൽ നിന്നുള്ള തെറ്റായ വിവരണങ്ങളാൽ ആകർഷിക്കപ്പെടുകയും തീവ്രവാദസംഘടനകളിൽ  ചേരുകയും ചെയ്തതിനു ശേഷം കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചെത്തുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരുകയാണ്.  യുവാക്കളെ അവരുടെ സുഹൃത്തുക്കൾ , മാതാ പിതാക്കൾ ബന്ധുക്കൾ എന്നിവർ മുഖേനയാണ് സൈന്യം ഇത്തരത്തിൽ പൊതു ധാരയിലേക്കും സമാധാന ജീവിതത്തിലേക്കും തിരിച്ചു കൊണ്ട് വരുന്നത്.

ഇന്ത്യൻ സൈന്യം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന കീഴടങ്ങലിന്റെയും പുനരധിവാസത്തിന്റെയും നവീകരിച്ച ലിബറൽ നയം തീവ്രവാദികളെ അവരുടെ മാർഗ്ഗം ഉപേക്ഷിച്ച്  ദേശീയ മുഖ്യധാരയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയാണ്. കാശ്മീരിൽ അനിശ്ചിതാവസ്ഥ നില നിർത്തുവാൻ പാകിസ്ഥാൻ ഏത് ഹീനമായ മാർഗ്ഗവും സ്വീകരിക്കും എന്ന് പണ്ടേ തെളിഞ്ഞതാണ്. എന്നാൽ അവയൊക്കെ ഫല പ്രദമായി ജനാധിപത്യ പരമായ തലത്തിൽ നേരിട്ട് കൊണ്ട് കാശ്മീരിനെ സമാധാനത്തിന്റെ പാതയിലേക്ക് തന്നെ കാലക്രമേണ തിരിച്ചു കൊണ്ട് വരുവാൻ ഇന്ത്യക്കും നമ്മുടെ സൈന്യത്തിനും കഴിയും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

 

     

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (8 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (8 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (9 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (10 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (11 hours ago)

Malayali Vartha Recommends