നോബല്‍ ജേതാവായ ഗണിതശാത്രജ്ഞന്‍ ജോണ്‍ നാഷ് വാഹനാപകടത്തില്‍ മരിച്ചു

നോബല്‍ ജേതാവായ ഗണിതശാസ്ത്രജ്ഞനും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ ഫോബ്‌സ് നാഷ് ജൂനിയര്‍ നിര്യാതനായി. ന്യൂജേഴ്‌സിയില്‍ ഞായറാഴ്ച നടന്ന കാറപകടത്തിലാണ് എണ്‍പത്തിയാറുകാരനായ ഡോ. നാഷ് മരണമടഞ്ഞത്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ഭാര്യ അലീസിയയും(82) മരിച്ചു.
1928 ജൂണ്‍ 13ന് വെര്‍ജീനിയയിലെ ബ്ലൂഫീല്‍ഡില്‍ ജനിച്ച നാഷ് ന്യൂജഴ്‌സിയിലെ പ്രിന്‍സ്ടൗണിലാണ് താമസിച്ചിരുന്നത്. കാര്‍ണജി മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രബിരുദവും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണബിരുദവും നേടിയ ഇദ്ദേഹം തുടര്‍ന്ന് പ്രിന്‍സ്ടണില്‍ തന്നെ ഗണിതശാസ്ത്രവിഭാഗം ഇന്‍സ്ട്രക്ടറായി. ഗണിതശാസ്ത്രത്തില്‍ ഗെയിം തിയറിയിലൂടെ വിപ്ലവം സൃഷ്ടിച്ച നാഷ് ആള്‍ജിബ്രാ ജ്യോമെട്രിയിലും ഡിഫറന്‍ഷ്യന്‍ ജ്യോമെട്രിയിലും തന്റേതായ സംഭാവനകള്‍ നല്‍കി.
സ്‌കീസോഫ്രീനിയ ബാധിച്ച് ഒമ്പത് വര്‍ഷത്തോളം മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്നു. സില്‍വിയ നാസര്‍ എഴുതി \'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്\' എന്നപേരില്‍ 2001ല്‍ സിനിമയാക്കപ്പെട്ട ഇദ്ദേഹത്തിന്റെ ജീവചരിത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 1994ലാണ് ഇദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ലഭിച്ചത്.
ഇതിനു പുറമെ ന്യൂമാന്‍ തിയറി െ്രെപസ്(1978), ലിറോയ്. വി. സ്റ്റീലെ െ്രെപസ്(1999) എന്നിവയ്ക്കും ഇദ്ദേഹം അര്‍ഹനായി. നിരവധി ലോകോത്തര ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















