ഗണിതശാസ്ത്രജ്ഞന്‍ ജോണ്‍ നാഷ് കാറപകടത്തില്‍ മരിച്ചു

ഓസ്‌കര്‍ പുരസ്‌കാരം നേടിയ റോണ്‍ ഹോവാര്‍ഡിന്റെ \'ബ്യൂട്ടിഫുള്‍ മൈന്‍ഡ്\' എന്ന സിനിമയ്ക്കു പ്രചോദനം നല്‍കിയ അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോണ്‍ നാഷ്(86) കാറപകടത്തില്‍ മരിച്ചു.
ഗെയിം തിയറിയിലുള്ള ജോണ്‍ നാഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 1994ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന നാഷിന്റെ ഭാര്യ അലീസിയ ലാറഡെയും മരിച്ചു. ഈയാഴാഴ്ചയാണ് ഗണിതശാസ്ത്രത്തിലെ പരമോന്നതപുരസ്‌കാരങ്ങളിലൊന്നായ ആബേല്‍ പുരസ്‌കാരം നാഷിനു ലഭിക്കുന്നത്.
വിഖ്യാത നടന്‍ റസല്‍ ക്രോയാണ് ബ്യൂട്ടിഫുള്‍ മൈന്‍ഡില്‍ നാഷിനെ അവതരിപ്പിച്ചത്. ഗണിതത്തിനും ഷീസോഫ്രീനിയ(മതിഭ്രമത്തിനും)യ്ക്കും ഇടയിലുള്ള നാഷിന്റെ ജീവിതകഥ ഹൃദ്യമായി പറഞ്ഞ \'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്\' ലോകമെങ്ങും വന്‍വിജയമാകുകയും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.
അലീസിയയെ 1957ലാണ് നാഷ് വിവാഹം ചെയ്യുന്നത്. ആ സമയത്ത് ഗണിതലോകത്തെ താരങ്ങളിലൊരാളായിരുന്നു നാഷ്. എന്നാല്‍ നാഷ് മതിഭ്രമത്തിന്റെ പിടിയിലേക്കു പെട്ടെന്നു വഴുതിവീഴുകയും 1962ല്‍ ഇവര്‍ വിവാഹമോചിതരാകുകയും ചെയ്തിരുന്നു. എന്നാല്‍ അലീസിയ നാഷിനെ ഉപേക്ഷിക്കാതെ ഒപ്പം നിന്നു. എണ്‍പതുകളോടെ നാഷിന്റെ സ്ഥിതിയില്‍ മെച്ചമുണ്ടായി. സിനിമ ഇറങ്ങിയ 2011ല്‍ ഇവര്‍ വീണ്ടും വിവാഹിതരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















