ജപ്പാനില്‍ ഭൂചലനം: 5.6 തീവ്രത

ജപ്പാനിലെ ടോക്ക്യോവില്‍ താരതമ്യേന ശക്തിയേറിയ ഭുചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രതയുള്ള ഭൂചലനമാണ അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങുകയും ചിലതില്‍ വിള്ളല്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്പത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയും സബ്‌വേ സര്‍വീസ് അല്പസമയത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുനാമിക്ക് സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ടോക്ക്യോയ്ക്ക് വടക്ക്. സെയ്താമ പ്രീഫെക്ചറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















