ബച്ചന്റെ കടുത്ത ആരാധികയുടെ ആവശ്യം ചില്ലറയല്ല

ലണ്ടനില്‍ തമസ്സിക്കുന്ന നാലുവയസ്സുകാരി രേവയുടെ ഏറ്റവും വലിയ ആഗ്രഹമാണിത്, ബിഗ് ബി അമിതാഭ് ബച്ചന്‍ ഒരു ദിവസമെങ്കിലും രേവയുടെ വീട്ടില്‍ താമസിക്കണം. അമിതാഭ് ബച്ചന്റെ കടുത്ത ആരാധികയാണ് ഈ നാലുവയസ്സുകാരി. . ഈ വാരത്തിലെ ബച്ചന്റെ ഫാന്‍ പിക്ക് ഓഫ് ദി വീക്ക് ആണ് രേവ. ബച്ചന്‍ തന്നെയാണ് തന്റെ കുഞ്ഞു ആരാധികയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്.
ബച്ചന്‍ രേവയുടെ വീഡിയോയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിച്ച വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. വീഡിയോയില്‍ ബിഗ് ബിയെ ഇഷ്ടപ്പെടാന്‍ കാരണമെന്താണെന്ന അച്ഛന്റെ ചോദ്യത്തിന് രേവയുടെ പ്രതികരണം ഇങ്ങനെ: സൗമ്യമായ അഭിനയമാണ് എന്നെ ആകര്‍ഷിച്ചത്. ഞാന്‍ അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു.\' ബിഗ്ബിയെ നേരിട്ടു കാണണം. കണ്ടാല്‍ അദ്ദേഹത്തെ കെട്ടിപിടിക്കും.
ബച്ചനെ സ്വവസതിയിലേക്ക് ചായ സല്‍ക്കാരത്തിന് വിളിക്കണമെന്നതാണ് രേവയുടെ ഏറ്റവും വലിയ ആഗ്രഹം. വീട്ടിലേക്ക് ബച്ചനെ ക്ഷണിക്കാന്‍ അച്ഛനോട് രേവ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. രേവയുടെ ആവശ്യമനുസരിച്ച് ലണ്ടന്‍ സന്ദര്‍ശിക്കുന്ന സമയത്ത് സ്വവസതിയിലേക്ക് വരണമെന്ന് രേവയുടെ അച്ഛന്‍ ബച്ചനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരുകാര്യം കൂടി രേവയ്ക്ക് ബച്ചനോട് പറയുന്നുണ്ട്. \'വീട്ടില്‍ വന്നാല്‍ മാത്രം പോര, ഒരുദിവസം തനിക്കൊപ്പം വീട്ടില്‍ ചെലവഴിക്കണം.\' 2009ല്‍ പുറത്തിറങ്ങിയ അലാദിനാണ് രേവ കണ്ട ബിഗ് ബിയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ കുട്ടിച്ചാത്തന്റെ വേഷത്തിലായിരുന്നു ബിഗ്ബി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















