പാകിസ്താനില്‍ പോലീസ് വെടിവയ്പില്‍ രണ്ടു അഭിഭാഷകര്‍ ഉള്‍പ്പെടെ 3 മരണം

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ പോലീസ് വെടിവയ്പില്‍ രണ്ട് അഭിഭാഷകരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കലാപം. കൈയേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള പോലീസ് ശ്രമമാണു വെടിവയ്പില്‍ കലാശിച്ചത്.
സംഭവത്തെ തുടര്‍ന്നു മുള്‍ട്ടാന്‍, ഫൈസാബാദ്, ഗുജ്‌റണ്‍വാല മേഖലകളിലെ അഭിഭാഷകര്‍ സമരം ആരംഭിച്ചു. ക്ഷുഭിതരായ അഭിഭാഷകര്‍ പോലീസ് വാഹനങ്ങള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഭൂമി കൈയേറ്റം ഒഴിപ്പിക്കാനുള്ള ദസ്‌ക മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ശ്രമമാണു വെടിവയ്പില്‍ കലാശിച്ചത്. സ്ഥലം ഒഴിപ്പിക്കലിനെതിരേ അഭിഭാഷകരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ അണിനിരക്കുകയായിരുന്നു. ജനക്കൂട്ടത്തെ ഒഴിപ്പിക്കാനുള്ള ശ്രമമാണു വെടിവയ്പില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് ലാഹോര്‍ ഹൈക്കോടതി ദസ്‌ക ജില്ലാ ജഡ്ജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















