മെക്‌സിക്കോയില്‍ ചുഴലിക്കാറ്റില്‍ 13 പേര്‍ മരിച്ചു

മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലെ സിയുദാദ് അകുനയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശം. കാറ്റില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റില്‍ എണ്ണൂറോളം വീടുകള്‍ തകരുകയും നൂറോളം കെട്ടിടങ്ങള്‍ക്കു തകരാര്‍ സംഭവിക്കുകയും ചെയ്തു.
യുഎസിലെ ടെക്‌സസ്, ഒക്‌ലഹോമ എന്നിവിടങ്ങളേയും ചുഴലിക്കാറ്റ് ബാധിച്ചു. ഇവിടെ ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ 12 പേരെ കാണാതായി. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. സിയുദാദ് അകുനയില്‍ 100 വര്‍ഷത്തിനിടയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണെന്നാണു വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















