പറക്കുന്നതിനിടെ വിമാനത്തിലെ വൈദ്യുതിബന്ധം നിലച്ചു, യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു

പറക്കുന്നതിനിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ വൈദ്യുതിബന്ധം നിലച്ചത് യാത്രക്കാരെ പരിഭ്രാന്തരാക്കി. എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് എസ്.ക്യൂ 836 എന്ന വിമാനത്തിലാണ് സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വൈദ്യുത ബന്ധം നിലച്ചതെന്നാണ് വിമാനാധികൃതര്‍ നല്‍കുന്ന വിശദീകരണം.
194 യാത്രക്കാരും 12 ജീവനക്കാരുമായി ചാങി വിമാനത്താവളത്തില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ 03.50ന് പറന്നുയര്‍ന്ന വിമാനം 39,000 അടി ഉയരത്തിലെത്തിയപ്പോഴാണ് ആക്‌സ്മികമായി വൈദ്യുതി ബന്ധം നിലച്ചത്. വൈദ്യുതി പോയതോടെ യാത്രക്കാര്‍ ഭയന്നു. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലും വൈദ്യുതിബന്ധം നിലച്ചതോടെ യാത്രക്കാര്‍ ഭരിഭ്രാന്തരായി നിലവിളിച്ചു. എന്നല്‍ അധികം താമസിക്കാതെ അവയെ പഴയപടിയാക്കാന്‍ സാധിച്ചതായി എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. 10.56ന് സുരക്ഷിതമായി വിമാനം ഷാങ്ഹായയില്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി.
എഞ്ചിനുകളെല്ലാം വിശദമായി പരിശോധിച്ചെങ്കിലും പ്രശ്‌നങ്ങളൊന്നും ഉള്ളതായി കണ്ടെത്താനായിട്ടില്ല. രണ്ട് എഞ്ചിനുകളിലേയും വൈദ്യുതിബന്ധം നിലയ്ക്കുന്നത് അപൂര്‍വമാണെന്നും അങ്ങനെയൊരു സാഹചര്യത്തെ നേരിടേണ്ടതെങ്ങനെയെന്ന് തങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും പൈലറ്റുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















