യാത്രാമധ്യേ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനുകള്‍ നിലച്ചു

യാത്രാമധ്യേ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. 194 പേരുമായി ഷാങ്ഹായിയിലേക്കു പറക്കുകയായിരുന്ന വിമാനം 39,000 അടി ഉയരത്തില്‍വച്ചാണ് അപകടത്തിന്റെ വക്കിലെത്തിയത്.
മോശം കാലാവസ്ഥമൂലം രണ്ട് എന്‍ജിനുകളും താല്‍ക്കാലികമായി നിലച്ചെന്നും ഉടന്‍തന്നെ അവയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ പൈലറ്റുമാര്‍ക്കായെന്നും എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. യാത്ര തുടര്‍ന്ന വിമാനം സുരക്ഷിതമായി ഷാങ്ഹായില്‍ ഇറങ്ങി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















