സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ഭാഗ്യച്ചിറകില്‍ താഴേക്ക്!

വിമാനത്തിന്റെ എന്‍ജിനുകള്‍ ആകാശമധ്യേ ഓഫായി. ഇരുനൂറോളം യാത്രക്കാരുമായി പറന്നുയര്‍ന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിനാണ് ഇതു സംഭവിച്ചത്. 39,000 അടി ഉയരത്തില്‍ നിന്ന് 26,000 അടിയിലേക്ക് പെട്ടെന്ന് താഴ്ന്ന വിമാനത്തെ അപകടമൊന്നുമില്ലാതെ കാത്തത് ഭാഗ്യം. 39,000 അടിയില്‍ നിന്ന് ഒറ്റയടിക്ക് 13,000 അടി ഉയരത്തിലേക്കാണു വിമാനം താഴ്ന്നത്.
ഈ അപൂര്‍വമായ യന്ത്രത്തകരാറുണ്ടായത് സിംഗപ്പൂരില്‍ നിന്നു ഷാങ്ഹായിയിലേക്കു പോയ എസ്‌ക്യൂ 836 വിമാനത്തിനാണ്. യാത്രക്കാരും വിമാനജോലിക്കാരും ഭയന്നുവെങ്കിലും പിന്നീട് വിമാനം ഷാങ്ഹായിയില്‍ സുരക്ഷിതമായി ഇറങ്ങി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ എന്‍ജിനുകള്‍ക്ക് യാതൊരു തകരാറും കണ്ടെത്താനുമായില്ല.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് സിംഗപ്പൂര്‍ വ്യോമയാന അധികൃതര്‍. വിമാന എന്‍ജിനുകള്‍ നിര്‍മിക്കുന്ന റോള്‍സ് റോയ്‌സ്, എയര്‍ബസ് എന്നിവയുമായി ബന്ധപ്പെട്ട് അധികൃതര്‍ പരിധോധന നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























