യുഎസ് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ അനുകൂലിക്കുന്നതായി യുഎസ് പൗരന്‍മാര്‍

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സോമാലിയായിലും യുഎസ് നടത്തുന്ന പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണങ്ങളെ തങ്ങള്‍ അനുകൂലിക്കുന്നതായി യുഎസ് പൗരന്‍മാര്‍. മേയില്‍ നടന്ന സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 58 ശതമാനം പേരും തീവ്രവാദികളെ നേരിടുന്നതിനായി യുഎസ് ഉപയോഗിക്കുന്ന പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തിനെ അനുകൂലിക്കുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരുമുണ്ട്.
35 ശതമാനം പേര്‍ തങ്ങള്‍ക്ക് ഇത്തരം ആക്രമണത്തോട് യോജിപ്പില്ലെന്നാണ് പറയുന്നത്. യുഎസിലെ 50 സംസ്ഥാനങ്ങളിലായി 2000 മുതിര്‍ന്ന ആളുകളുടെ ഇടയിലാണ് സര്‍വേ നടത്തിയത്. മേയ് 12 മുതല്‍ 18 വരെയാണ് സര്‍വേ നടത്തിയത്. ഇതിനു മുമ്പ് ഇത്തരത്തില്‍ ഒരു സര്‍വേ ഫെബ്രുവരിയിലാണു നടത്തിയത്. അന്ന് ആക്രമണങ്ങളെ 56 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















