ആന്ത്രാക്‌സ് ബാക്ടീരിയ തങ്ങള്‍ കയറ്റി അയക്കുകയായിരുന്നുവെന്ന് അമേരിക്ക

ലബോറിട്ടറികളില്‍ നിന്ന് ആന്ത്രാക്‌സ് ബാക്ടീരിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിയയച്ചത് അമേരിക്ക. ബാക്ടീരിയ അബദ്ധത്തില്‍ കയറ്റി അയക്കപ്പെട്ടതായി യു.എസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ബാക്ടീരിയയെ നിര്‍ജ്ജീവമാക്കാന്‍ നിയമിക്കപ്പെട്ട സൈന്യത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഏഴോളം യു.എസ് സംസ്ഥാനങ്ങളിലേക്കും ദക്ഷിണകൊറിയയിലെ യു.എസ് അധീനതയിലുള്ള വ്യോമത്താവളത്തിലേക്കും കയറ്റി അയക്കപ്പെട്ടത്.
എന്നാല്‍ പൊതുജനത്തിന് ഇതുവരെയായി അപായമോ അണുബാധയോ വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് പെന്റഗണ്‍ പ്രസ്താവിച്ചു. അപകടസാധ്യത മുന്‍കൂട്ടി കണ്ട് നാലുപേര്‍ക്ക് ആന്ത്രാക്‌സ് വാക്‌സിനായ പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് കുത്തിവച്ചിരുന്നു. വ്യോമത്താവളത്തിലെ 22പേര്‍ക്ക് കുത്തിവെപ്പ് നടത്തിയതായി യു.എസ് സൈന്യം പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വക്താവ് ജാസണ്‍ മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























