ചൈനയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ

ചൈനയില്‍ 26 വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ െ്രെപമറി സ്‌കൂള്‍ അധ്യാപകന് പരമോന്നത കോടതി വധശിക്ഷ വിധിച്ചു. ലി ജിഷൂന്‍ ്എന്ന അധ്യാപകനെയാണ് ശിക്ഷിച്ചത്. ഗാന്‍സു പ്രവിശ്യയിലെ ഒരു ഗ്രാമീണ സ്‌കൂള്‍ളില്‍ അധ്യാപകനായിരിക്കേ 2011 മുതല്‍ 2012 വരെയാണ് ഇയാള്‍ കുട്ടികളെ ദുരുപയോഗിച്ചത്. നാലിനും 11നും മധ്യേ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ ദുരുപയോഗിച്ചതെന്ന് തെളിഞ്ഞതായി സുപ്രീം പീപ്പിള്‍സ് കോടതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലി തന്റെ 21 വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തുകയും അഞ്ചു പേര്‍ ലൈംഗിക വൈകൃതത്തിന് വിധേയമാക്കുകയുമായിരുന്നു. കഌസ്മുറിയിലും ഡോര്‍മെറ്ററികളിലും സമീപത്തുള്ള വനത്തിലുമായിരുന്നു പീഡനം. പലരേയും ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.
ചൈനയില്‍ അടുത്തകാലത്തായി കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചുവരികയാണ്. 2012നും 2014നുമിടയില്‍ സുപ്രീം കോടതി ഇത്തരം 7145 കേസുകളാണ് പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























