ജനിതക മാറ്റം സംഭവിച്ച കോവിഡിനെ തുരത്താൻ വാക്സിൻ പരീക്ഷണവുമായി ഓക്സ്ഫോർഡ്; അതിവേഗതത്തിൽ വികസിപ്പിക്കാനുള്ള ശ്രമത്തിൽ ശാസ്ത്രജ്ഞർ
അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ്ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലുമടക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ വാക്സീന് തയാറാക്കാനൊരുങ്ങി ഓക്സ്ഫോർഡ്.വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കാൻ വാക്സിന്റെ പുതിയ പതിപ്പുകള്‍ പുറത്തെത്തുമെന്ന് ഓക്സ്ഫഡ് ശാസ്ത്രജ്ഞര്‍ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ വികസിപ്പിക്കുന്ന വാക്സീന് അനുമതി നല്കാന് തയാറാണെന്ന സൂചന കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് നല്‍കിയിരുന്നു.വാക്സിനെ കുറിച്ചും വകഭേദം വന്ന കോവിഡിനെയും പറ്റി വിശദമായി പഠിച്ചുവരികയാണ് ശാസ്ത്രജ്ഞർ.ഓക്സ്ഫോർഡ് സര്‍വകലാശാല, അസ്ട്രാസെനക എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ വാക്സീനുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങള്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha