ചൈനയില്‍ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി, രക്ഷാപ്രവര്ത്തനം തുടരുന്നു

ചൈനയില്‍ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി. ചൈനാക്കാരായ 458 പേരുമായി യാത്ര പോയ ഈസ്‌റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് മുങ്ങിയത്. 406 യാത്രക്കാരും 47 ജീവനക്കാരും ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരായ അഞ്ചു പേരുമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എന്‍ജിനീയറുമടക്കം എട്ടു പേരെ രക്ഷപ്പെടുത്തി.
ചുഴലിക്കാറ്റിലകപ്പെട്ടതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. കാണാതായവരില്‍ കൂടുതല്‍ പേരും 50 നും 80നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















