Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

ഭീകരാക്രമണങ്ങളില്‍ നടുങ്ങി കുവൈറ്റും ഫ്രാന്‍സും; കുവൈറ്റില്‍ മുസ്ലിം പള്ളിയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് എട്ടു പേര്‍

26 JUNE 2015 07:09 PM IST
മലയാളി വാര്‍ത്ത.

ചോരയില്‍ കുളിച്ച് മറ്റൊരു കറുത്ത വെള്ളിയാഴിച്ച കൂടി. ലോകത്തെ വീണ്ടും വിറപ്പിച്ച് രണ്ടു രാജ്യങ്ങളില്‍ ഭീകരാക്രമണം. കുവൈറ്റില്‍ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടു പേരും ഫ്രാന്‍സില്‍ ഗ്യാസ് ഫാക്ടറിയില്‍ നടന്ന ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച്ച നമസ്‌കാരത്തിനിടെയാണ് കുവൈത്തിലെ മുസ്ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. കുറഞ്ഞത് എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കുവൈത്തിലെ അല്‍ സവാബിര്‍ മേഖലയിലുള്ള ഷിയാ പള്ളിയായ ഇമാം സാദിഖിലാണ് സ്‌ഫോടനം നടന്നത്.
ഫ്രാന്‍സിലെ ഗ്രനോബിളിലാണ് ഗ്യാസ് ഫാക്ടറിയില്‍ ഭീകരാക്രമണം ഉണ്ടായത്. തലയറുത്താണ് ഇവിടത്തെ ജീവനക്കാരനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി ഏഴിന് പാരിസിലെ ചാര്‍ലി എബ്‌ദോ വാരികയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ വാരികാ എഡിറ്ററും നാല് കാര്‍ട്ടൂണിസ്റ്റുകളും പൊലീസുകാരും ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീടും ഇവിടെ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറി. ഇതിനെത്തുടര്‍ന്ന് കടുത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമം നടത്തിയിരുന്നയാള്‍ ഒരു ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പതാകയും കൈയില്‍ കരുതിയിരുന്നതായാണ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്. ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പും അക്രമി ഫാക്ടറിക്കുള്ളില്‍ നടത്തിയതായാണു റിപ്പോര്‍ട്ട്. ഇയാളെ അറസ്റ്റുചെയ്തതായാണ് സൂചന.
ഫ്രാന്‍സിലെ ലയോണില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ പ്രാദേശിക സമയം രാവിലെ പത്തിനാണ് സംഭവം. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുവൈറ്റിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഷിയാ പള്ളിയാണ് ഇമാം സാദിഖ് പള്ളി. സ്‌ഫോടനത്തിന്റെ പിന്നില്‍ ഐഎസ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം സൗദി അറേബ്യയിലെ രണ്ട് ഷിയാ പള്ളിയില്‍ ഇസ്ലാമിസ് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയായിരുന്നു സൗദിയിലും ആക്രമണം നടന്നത്. ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യമന്ത്രാലയം രംഗത്തുവരുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (2 minutes ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (11 minutes ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (33 minutes ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (42 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (57 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (1 hour ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (1 hour ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (2 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (8 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (8 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (8 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (9 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (9 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 hours ago)

Malayali Vartha Recommends