Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ലോകത്തോട് ചൈന ചെയ്യുന്ന അടുത്ത കൊടും ക്രൂരത... നിയന്ത്രണമില്ലാതെ അത് എവിടെയും എത്താം..!

04 MAY 2021 07:07 PM IST
മലയാളി വാര്‍ത്ത

ലവലേശം ഉത്തരവാദിത്വമില്ലാത്ത ചൈന ലോകത്തെ വീണ്ടും അപകടത്തിലാക്കുന്നു എന്ന ആശങ്കാജനകമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മറ്റൊരു കൊറോണ വൈറസാണോ എന്നാവും എല്ലാവരും സംശയിക്കുന്നത് എന്നാൽ മാരക പ്രഹരശേഷിയുള്ള ചൈന വിക്ഷേപിച്ച റോക്കറ്റാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമെന്ന വിവരം ഇപ്പോൾ പുറം ലോകം അറിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വിക്ഷേപിച്ച ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5 ബിയാണ് നിയന്ത്രണം വിട്ട് ഭൂമിയിൽ പതിക്കാനൊരുങ്ങുന്നത്.

ചൈനീസ് റോക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന വാനനിരീക്ഷകനായ ജൊനാഥൻ മക്‌ഡോവലാണ് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പ് സമൂഹത്തിന് നൽകിയത്. നിലവിലെ റോക്കറ്റിന്റെ സഞ്ചാര പാതവെച്ച് ഭൂമിയില്‍ ഇത് പതിക്കാനിടയുള്ള പ്രദേശങ്ങളും അദ്ദേഹം കണക്കുകൂട്ടി പറയുന്നുണ്ട്.

വടക്ക് പരമാവധി ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെയും തെക്ക് ന്യൂസീലൻഡ്, ചിലെ എന്നിവിടങ്ങള്‍ വരെയും ഈ റോക്കറ്റ് വീണേക്കാമെന്നാണ് ജൊനാഥന്‍ മക്‌ഡോവല്‍ പറയുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്‍ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശത്തിന്റെ പരിധിയിലുണ്ട്. 21,000 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് ഭൂമിയിൽ പതിച്ചാൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.

ലോകത്തെ പ്രധാന നഗരങ്ങളായ ന്യൂയോർക്ക്, മാഡ്രിഡ്, ബെയ്ജിംഗ് എന്നീ നഗരങ്ങളിലെവിടെയെങ്കിലും റോക്കറ്റ് പതിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് മുൻപ് തന്നെ റോക്കറ്റിന്റെ വലിയ ഭാഗം കത്തിത്തീരട്ടെയെന്നാണ് ഗവേഷകർ പോലും പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്. 100 അടി നീളവും, 16 അടി വീതിയുമുള്ള ലോംഗ് മാർച്ച് 5 ബിയുടെ വേഗത സെക്കന്റിൽ 6.40 കിലോമീറ്ററാണ്.

സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. വ്യാഴാഴ്ച 11.23 ഓട് കൂടിയായിരുന്നു വിക്ഷേപണം നടത്തിയത്. എന്നാൽ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ഇപ്പോൾ നേടി കൊടുത്തിട്ടുള്ളത്.

സ്വർഗത്തിലെ ഒത്തൊരുമ അഥവാ ടിയാന്‍ഹെ എന്നാണ് ചൈന ബഹിരാകാശ നിലയത്തിന് ഇട്ടിരിക്കുന്ന പേര്. 2022 ഓടെ ഇത് പൂർത്തിയാക്കാനായിരുന്നു ചൈന ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ചൈന ഇനിയും സാങ്കേതികമായി പുരോഗമിക്കേണ്ടിയിരിക്കുന്നുവെന്നാണ് റോക്കറ്റിന്റെ പതനം സൂചിപ്പിക്കുന്നത്.

ഒരേ സമയം മൂന്ന് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളായിരുന്നു നിലയത്തിന് ഉള്ളത്. പണി പൂര്‍ത്തിയാവുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷം കിലോഗ്രാം ഭാരം ഈ ചൈനീസ് ബഹിരാകാശ നിലയത്തിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ നാലിരട്ടിയിലേറെ ഭാരമുണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിന്. അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാവുന്ന ബഹിരാകാശ ശക്തിയായി 2030 ഓടെ മാറുകയെന്നതാണ് ചൈനയുടെ സ്വപ്നം. ഇതിനുള്ള പ്രധാന ചവിട്ടുപടിയായാണ് അവര്‍ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തെ കാണുന്നത്.

ചൈനയെ സംബന്ധിച്ച് അമേരിക്ക അടക്കമുള്ള വന്‍ ശക്തി രാഷ്ട്രങ്ങളോടുള്ള ഒരു കണക്കു തീര്‍ക്കല്‍ കൂടിയാണ് ഈ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം. 1998ല്‍ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥാപിക്കുമ്പോള്‍ ചൈനയെ കൂടെ കൂട്ടാന്‍ അമേരിക്ക തയാറായിരുന്നില്ല.

നാസ (യു‌എസ്), റോസ്‌കോസ്‌മോസ്(റഷ്യ), ജാക്‌സ (ജപ്പാന്‍), യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, സിഎസ്എ (കാനഡ) എന്നീ ബഹിരാകാശ ഏജന്‍സികളാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പങ്കാളികള്‍. ഏതാണ്ട് 30 ദൗത്യങ്ങളിലൂടെ പത്ത് വര്‍ഷമെടുത്താണ് issന്റെ നിര്‍മാണം പൂര്‍ണമായത്. എന്നാലിപ്പോൾ നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കുമെന്ന ആകാംഷയിലാണ് ജനങ്ങൾ ഭീതിയോടെ കാത്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (2 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (4 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (4 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (9 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (10 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (10 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (10 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (10 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (10 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (10 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (11 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (11 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (11 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (14 hours ago)

Malayali Vartha Recommends