കോവിഡ് നിയന്ത്രണങ്ങളോടെ ചെറിയ പെരുന്നാൾ; നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ സൗദിഅറേബ്യ
കോവിഡ് നിയന്ത്രണങ്ങളോടെ ചെറിയ പെരുന്നാൾ. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന് നിർദ്ദേശം നല്കി.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തണം എന്നിങ്ങനെ ആണ് നിർദ്ദേശങ്ങൾ.
മാര്‍ക്കറ്റുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും മാത്രമല്ല പള്ളികളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. നിലവില്‍ ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ രോഗബാധ കുറവാണ്. ദിനംപ്രതി 13,14,15 എന്ന തോതിലാണ് കോവിഡ് ബാധയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗബാധ കുറവായതിനാൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയാലേ രോഗം പൂർണമായും തടയാനാകൂ. നിയന്ത്രണങ്ങൾ ഏർപെടുത്തിയില്ലെങ്കിൽ ഇനിയും രോഗബാധ കൂടാൻ സാധ്യത ഉള്ളതിനാലാണ് ഇങ്ങനെ കർശന നിയന്ത്രണം നടപ്പാക്കിയത് എന്നും പറയുന്നു.
റമദാന് വൃതം അവസാനനാളുകളിലേക്ക് കടക്കുന്ന വേളയില്‍ പള്ളികളില്‍ ജനങ്ങള്‍ കൂടുതല്‍ എത്തുന്നതിനാല്‍ അതികൃതര്‍ പരിശോധന കര്ക്കശമാക്കിയി ട്ടുണ്ട്. രാത്രിയില്‍ തറാവീഹ് നമസ്കാരം അരമണിക്കൂറിലധികം വൈകിപ്പിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ സുരക്ഷാവിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha