ജറുസലേമില്‍ വീണ്ടും സംഘര്‍ഷം.....നിരവധി പേര്‍ക്ക് പരിക്ക്... പലസ്തീന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ഇസ്രയേല്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്
ജറുസലേമില്‍ വീണ്ടും സംഘര്‍ഷം. കിഴക്കന്‍ ജറുസലേമില്‍നിന്ന് പലസ്തീന് പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ഇസ്രയേല്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
പോലീസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് നടത്തിയ വെടിവയ്പിലും ജലപിരങ്കി പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അല്‍ അക്സ മോസ്കിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക് പറ്റിയതിനു പിന്നാലാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.
അക്രമം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നു. കിഴക്കന്‍ ജറുസലേമിലെ ഷേക്ക് ജാറാക്കു സമീപം പ്രകടനക്കാന്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു.
ഷേക്ക് ജാറാക്കു സമീപമുള്ള നിരവധി പലസ്തീനി വീടുകള്‍ ജൂതന്മാര്ക്കു കൈമാറാന്‍ ഈ വര്‍ഷമാദ്യം ജില്ലാ കോടതി വിധിച്ചിരുന്നു. ഇതാണു സംഘര്‍ഷത്തിനു കാരണം.
"
https://www.facebook.com/Malayalivartha