ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 15.89 കോടി കടന്നു; മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷത്തിലേക്ക്, ഏറ്റവും മുന്നിൽ അമേരിക്ക, രണ്ടാം സ്ഥാനത്ത് ഇന്ത്യ!
ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം കടന്നിരിക്കുന്നതായി റിപ്പോർട്ട്. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം കടക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷം പേര് കോവിഡ് ചികിത്സയില്‍ കഴിയുകയാണ്.
ഇതുകൂടാതെ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു എസില്‍ 5.95 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്നാണ് ഔദ്യോഗിക കണക്ക്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്നലെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് തന്നെ. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുന്നത്. നിലവില്‍ മുപ്പത്തിയേഴ് ലക്ഷം പേര് ചികിത്സയിൽ കഴിയുകയാണ്. പ്രതിദിനം നാലായിരത്തോളം പേരാണ് മരിക്കുന്നത്.
ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.22 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ ഒരു കോടി അന്‍പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെക്സിക്കോയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 2.18 ലക്ഷം പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha