Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാകില്ല, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും, അതുകൊണ്ടാണ് താലിബാന്‍ ഇത് രണ്ടിനേയും പേടിക്കുന്നത്

12 JULY 2013 12:18 PM IST
മലയാളി വാര്‍ത്ത.

താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാകില്ലെന്ന് മലാല യൂസഫ് സായ്. വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് പേനയും പുസ്തകങ്ങളും. അതുകൊണ്ടാണ് താലിബാന്‍ ഇത് രണ്ടിനേയും പേടിക്കുന്നതെന്ന് അവര്‍ പറഞ്ഞു. താലിബാന്റെ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ മലാല തന്റെ പതിനാറാം ജന്മദിനത്തില്‍ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭ്യാസത്തേയും സ്ത്രീകളുടെ ശബ്ദം ഉയരുന്നതിനേയും താലിബാന്‍ പേടിക്കുന്നു. അതുകൊണ്ടാണ് നിരപരാധികളായ 14 കുട്ടികളെ അവര്‍ കൊന്നൊടുക്കിയത്. അതിനാല്‍ തന്നെയാണ് പക്തുന്‍വാലയിലെ വനിത അധ്യാപകരെ അവര്‍ കൊന്നത്. സമൂഹത്തില്‍ മാറ്റങ്ങളും സമത്വവും വരുന്നത് അവര്‍ ഭയക്കുന്നു-മലാല പറഞ്ഞു. പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന ജനാധിപത്യ രാഷ്ട്രമാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. 'കൊലചെയ്യപ്പെട്ട ബേനസീര്‍ ഭൂട്ടോയുടെ ഷാള്‍ അണിഞ്ഞാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്റെ രക്ഷയ്ക്കായി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ നന്ദി പറയുന്നു. ജനങ്ങള്‍ കാണിക്കുന്ന ഈ സ്‌നേഹം എനിക്ക് വിശ്വസിക്കാനാകുന്നില്ല. ലോകമെമ്പാടും നിന്ന് ആയിരക്കണക്കിന് സമ്മാനങ്ങളാണ് എനിക്ക് ലഭിച്ചത്. അത് അയച്ച എല്ലാവര്‍ക്കും നന്ദി. എനിക്ക് ശക്തി പകര്‍ന്ന് നല്‍കിയ മുതിര്‍ന്നവരുടെ പ്രാര്‍ഥനകള്‍ക്കും നന്ദി. 

ഒരുകാര്യം ഓര്‍ക്കുക. മലാല ദിനം എന്റെ മാത്രം ദിനമല്ല. അത് അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ എല്ലാ സ്ത്രീകളുടെയും കുട്ടികളുടേയും ദിനം കൂടിയാണ്. തീവ്രവാദികള്‍ ആയിരക്കണക്കിന് ആളുകളേയാണ് കൊന്നതും പരിക്കേല്‍പ്പിച്ചതും. അതില്‍ ഒരാളാണ് ഞാനും. ഇന്ന് ഞാന്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല. ശബ്ദം പുറത്തുകേള്‍ക്കാത്തവര്‍ക്ക് വേണ്ടി കൂടിയാണ്. 

2012 ഒക്‌ടോബര്‍ ഒമ്പതിന് താലിബാന്‍ എന്റെയും സുഹൃത്തുക്കളുടേയും നേര്‍ക്ക് വെടിയുതിര്‍ത്തു. അവര്‍ ചിന്തിച്ചത് അതിലൂടെ ഞങ്ങള്‍ നിശബ്ദരാകുമെന്നാണ്. പക്ഷേ അവര്‍ പരാജയപ്പെട്ടു. ആ നിശബ്ദതയില്‍ നിന്ന് ആയിരക്കണക്കിന് ശബ്ദങ്ങള്‍ പുറത്തുവന്നു. ധൈര്യവും തന്റേടവും ജനിച്ചു. ഞാന്‍ പഴയ മലാല തന്നെയാണ്. എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും അതുപോലെ തുടരുന്നു. 
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ ഞാന്‍ ആര്‍ക്കും എതിരല്ല. താലിബാനെതിരെ പ്രതികാരത്തിനല്ല ഞാന്‍ ഇവിടെ വന്നത്. വിദ്യാഭ്യാസത്തിനായുള്ള ഓരോ കുട്ടിയുടേയും അവകാശത്തെക്കുറിച്ച് സംസാരിക്കാനാണ് ഇവിടെ വന്നത്. താലിബാന്‍കാരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം വേണം. ഇതാണ് മൊഹമ്മദ് നബിയില്‍ നിന്നും യേശുക്രിസ്തുവില്‍ നിന്നും ബുദ്ധനില്‍ നിന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങില്‍ നിന്നും, നെല്‍സണ്‍ മണ്ഡേലയില്‍ നിന്നും ജിന്നയില്‍ നിന്നും ഞാന്‍ പഠിച്ചത്. ഇത് തന്നെയാണ് മഹാത്മാഗാന്ധിയില്‍ നിന്നും മദര്‍ തെരേസയില്‍ നിന്നും ഞാന്‍ പഠിച്ചത്. ഇത് തന്നെയാണ് എന്റെ പിതാവില്‍ നിന്നും മാതാവില്‍ നിന്നും ഞാന്‍ പഠിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (5 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (5 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (5 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (5 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (6 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (6 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (6 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (6 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (6 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (7 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (7 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (8 hours ago)

Malayali Vartha Recommends