ഇലോണ്‍ മസ്‌കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; താന്‍ ഒരു വലിയ അസുഖത്തിന് അടിമയാണ്, മക്സിന്റെ അവകാശവാദത്തിനു നേരെ ചോദ്യമുയർത്തി സമൂഹമാധ്യമങ്ങൾ

‘ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം’ എന്ന ന്യൂറോ പ്രശ്നത്തിന്റെ പിടിയിലാണ് താനെന്ന് ഇലോണ്‍ മസ്‌ക്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ അദ്ദേഹം, യുഎസ് കോമഡി പാരമ്പരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്‌പെര്‍ഗറുള്ള ആദ്യ വ്യക്തി ഞാനായിരിക്കും’, 49-കാരനായ ഇലോണ്‍ മസ്‌ക് പ്രേക്ഷകരോട് പറഞ്ഞു.
ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം (Asperger’s syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്‌ക് വെളിപ്പെടുത്തുന്നത്. താന്‍ എപ്പോഴും സംസാരിക്കുമ്പോൾ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മക്സ് പറഞ്ഞു.
ഇതേസമയം സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്‌കിന്റെ അവകാശവാദത്തെ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്തു.
ഹാസ്യ നടന്‍ അയ്‌ക്രോയ്ഡ് ഇത്തരത്തില്‍ മുൻപ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുകയും സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നുമാണ് അവരുടെ വാദം.
https://www.facebook.com/Malayalivartha

























