Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

മെഹുൽ ചോക്സിയെ കുടുക്കിയത് കാമുകിയല്ല... നടന്നത് ഹണിട്രാപ്പ്! ചോക്സിയെ കുടുക്കിയ സുന്ദരി ആര്?

01 JUNE 2021 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

വിവാദ വജ്ര വ്യാപാരിയും ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയുമായ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ആരെന്നത് സംബന്ധിച്ച് തർക്കം പുകയുന്നു.

ഡൊമിനിക്കയിൽ മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി ചോക്സിയുടെ കാമുകിയല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചോക്സിയെ ആന്റിഗ്വയിൽ നിന്ന് തട്ടിക്കൊണ്ടു പോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ചോക്സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മെഹുൽ ചോക്സിയെ ആന്റിഗ്വയിൽ നിന്ന് നിന്ന് കാണാതായത് മെയ് 23നാണ്. മെഹുൽ ചോക്സി ആന്റിഗ്വയിൽ നിന്ന് മുങ്ങിയെന്ന് ആയിരുന്നു ലഭിച്ചിരുന്ന വിവരം.

എന്നാൽ, ഒരു സംഘം മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടു പോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. ഇന്ത്യയിൽ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണെന്നും ഇത് നടന്നതെന്നും ഇവർ ആരോപിക്കുന്നുണ്ട്.

ചോക്സിയെ ഇവർ മർദ്ദിച്ചതായും പിന്നീട് ബോട്ടിൽ ഡൊമിനിക്കയിലേക്ക് കൊണ്ടു പോയെന്നുമാണ് അഭിഭാഷകരുടെ വാദം. ചോക്സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചത്.

ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആയിരുന്നു ഈ യുവതി മെഹുൽ ചോക്സിയുമായി അടുത്തത്. രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്ന ചോക്സിയെ സ്ഥിരമായി കണ്ട് സംസാരിക്കുക ആയിരുന്നു യുവതി ആദ്യം ചെയ്തത്. ഇത് അടുപ്പമായി. മെയ് 23ന് യുവതി ചോക്സിയെ തന്റെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയായിരുന്നു.

എന്നാൽ, അപ്പാർട്ട്മെന്റിൽ എത്തിയ ചോക്സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നാണ് അഭിഭാഷകർ പറയുന്നത്. ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ ഒരു പരാമർശം നടത്തിയിരുന്നു.

അദ്ദേഹം ആന്‍റിഗ്വ പൗരനായതിനാൽ ഇവിടെവെച്ച് പിടികൂടി നാടുകടത്താൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ, ഡൊമിനിക്കയിൽ വെച്ച് അത് ചെയ്യാൻ തടസമില്ല എന്നാണ് ഗാസ്റ്റൺ ബ്രൗൺ അഭിമുഖത്തിൽ പറഞ്ഞത്.

ചോക്സി ഡോമിനിക്കയിലേക്ക് പോയത് കാമുകിക്ക് ഒപ്പമാണെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് നാടു കടത്താൻ അദ്ദേഹം ഡോമിനിക്കയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ചോക്സിയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആരോപണം ഉയർന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

ഇതിനിടെ അറസ്റ്റിലായ ചോക്സി ഇപ്പോൾ ഡോമിനിക്ക ചൈന ഫ്രണ്ട് ഷിപ്പ് ആശുപത്രിയിലാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്.

രത്ന വ്യാപാരിയായ മെഹുൽ ചോക്സി ഇന്ത്യയിൽ നിന്ന് മുങ്ങിയത് 13,500 കോടി രൂപയുടെ പി.​എ​ൻ.​ബി ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ്. ഇന്ത്യയിൽ നിന്ന് പുറത്തു കടന്ന അദ്ദേഹം ആന്റിഗ്വയിൽ എത്തുകയും അവിടുത്തെ പൗരത്വം നേടുകയും ചെയ്തു.

62കാരനായ ചോക്‌സി, 2018 മുതല്‍ ആന്‍റിഗ്വയില്‍ ഒളിവില്‍ കഴിയുകയായിരന്നു. ഇതിനിടെ ഡോമിനിക്കയിൽ വെച്ച് പിടിയിലാകുകയായിരുന്നു.

അതേസമയം, ഡോമിനിക്കയിൽ പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചോക്‌സിയെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകള്‍ ഇന്ത്യ കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഡൊമിനിക്കക്ക് അയച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends