യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാം

യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വീണ്ടും പ്രഹരിച്ച് സമൂഹ മാധ്യമങ്ങള്‍. ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് റദ്ദാക്കി.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളില്‍ അതിക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ അനിശ്ചിത കാലത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്ക് വീണിരുന്നു. സമയം നിശ്ചയിക്കാത്ത വിലക്കിനെതിരെ ഫേസ്ബുക്ക് ഓവര്‍സൈറ്റ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനമെടുത്തത്.
ജനുവരി ഏഴിന് ആദ്യമായി വിലക്കുവീണതു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് നിലനില്‍ക്കുക. അതുകഴിഞ്ഞ് തിരിച്ചുവന്നാലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും അനുവദിക്കുക.
രാഷ്ട്രീയ നേതാക്കളുടെ ചെറിയ വിമര്‍ശനങ്ങളെ നടപടികളില്ലാതെ വിടാനുള്ള പരിരക്ഷ നയവും ഇതോടൊപ്പം ഫേസ്ബുക്ക് എടുത്തുകളഞ്ഞിട്ടുണ്ട്.
എന്നാല്‍, പുതിയ നീക്കം തനിക്ക് വോട്ടുചെയ്ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
" f
https://www.facebook.com/Malayalivartha


























