Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ രണ്ട് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍; ചൈനയുടെ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ആശങ്ക; വാക്‌സിന്‍ വാഗ്ദാനം നല്‍കിയത് ചൈന, റഷ്യന്‍, അമേരിക്ക

05 JUNE 2021 04:39 PM IST
മലയാളി വാര്‍ത്ത

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ രണ്ട് ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഉപയോഗിച്ചുവരുകയാണെന്ന് യുഎന്‍. ഇതിനോടകം നിരവധി യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. മാര്‍ച്ച് 27നാണ് സൗജന്യമായി രണ്ട് ലക്ഷം വാക്‌സിന്‍ ഇന്ത്യ കയറ്റി അയച്ചത്. മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 12 ദൗത്യങ്ങളിലായി ലോകമെമ്പാടും 87,889 സമാധാന സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.


അതേസമയം ചൈന വാഗ്ദാനം നല്‍കിയ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ യു.എന്നിന് ആശങ്ക. ചൈനീസ്, റഷ്യന്‍, യുഎസ് അധികൃതരുമായി ബന്ധപ്പെടുകയാണെന്നും ചൈനയുടെ വാക്‌സിന്‍ വാഗ്ദാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് യുഎന്‍ വക്താവ് പ്രതികരിച്ചു. വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച മുന്ന് രാജ്യങ്ങളോടും യുഎന്‍ നന്ദി അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ യുഎന്നിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി ഇന്ത്യ രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചത്. ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന സമാധാന സേനാംഗങ്ങള്‍ക്ക് രണ്ട് ഡോസ് കുത്തിവെപ്പും സാധ്യമാകാനാണ് ഇത്രയും വാക്‌സിന്‍ നല്‍കുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (6 minutes ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (24 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (3 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

Malayali Vartha Recommends