കൊവിഡ് വാക്സിന്‍ എടുക്കുന്നതിന് മുമ്പ് വേദനസംഹാരി കഴിക്കരുത്; വാക്സിന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യസംഘടന

കൊവിഡ് വാക്സിന്‍ എടുക്കുന്നതിന് മുമ്പ് തന്നെ വേദനസംഹാരി കഴിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത്. വാക്സിന്‍ എടുക്കുന്നതിന് മുമ്പ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍, വാക്സിന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാമെന്നും ഡബ്ല്യൂഎച്ച്‌ഒ വക്താവ് അറിയിക്കുകയുണ്ടായി. വേദനസംഹാരി വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യൂഎച്ച്‌ഒ ചൂണ്ടിക്കാണിച്ചു.
കൂടാതെ വാക്‌സിന്‍ എടുത്തവരില്‍ വേദന, ക്ഷീണം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കില്ലെന്നും ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസര്‍ ലൂക്ക് ഒ നീല്‍ പറഞ്ഞു.
അതേസമയം കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി കൈവന്നിരിക്കുകയാണ്. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണത്തില്‍ യുഎസ്‌എയെ മറികടന്നു ഇന്ത്യ കുതിപ്പ് തുടരുന്നു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 32.36 കോടി ഡോസ് വാക്സിനാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,148 പേര്‍ക്കാണ്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,72,994 ആയി കുറയുകയും ചെയ്തു. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.89 ശതമാനമാണ്.
അതോടൊപ്പംമ് തന്നെ രാജ്യത്താകമാനം ഇതുവരെ 2,93,09,607 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,578 പേര്‍ സുഖം പ്രാപിച്ചതായി അധികൃതർ വ്യക്തമാക്കി. തുടര്‍ച്ചയായ 46-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ് എന്നതാണ്. രോഗമുക്തി നിരക്ക് 96.8% ആയി വര്‍ദ്ധിക്കുകയും ചെയ്തു.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.81 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.94%, തുടര്‍ച്ചയായ 21-ാം ദിവസവും 5 ശതമാനത്തില്‍ താഴെയുമാണ്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആകെ നടത്തിയത് 40.63 കോടി പരിശോധനകളാണ്.
https://www.facebook.com/Malayalivartha
























