Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഭാരം കുറഞ്ഞ് കിം ജോങ് ഉൻ ....അസുഖബാധിതനോ അതോ ജീവിത രീതിയിലെ മാറ്റമോ?, ഹൃദയംതകർന്ന്​ നിലവിളിച്ച്​ ഉത്തരകൊറിയക്കാർ....

28 JUNE 2021 05:41 PM IST
മലയാളി വാര്‍ത്ത


ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ഭാരം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍.ഇത് ഇവിടുത്തെ ജനങ്ങളെ ജനങ്ങളെ ആശങ്കാകുലരാക്കിയിരിക്കുകയാണിപ്പോള്‍ .

 

കിമ്മിന്റെ ശരീരഭാരം കുറയുന്നതിൽ ആശങ്കപ്പെട്ട് വിലപിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് റിപ്പോർട്ട്. ഉത്തര കൊറി‌യൻ ചാനലുകൾ തന്നെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്.

 

 


ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി കിം ജോങ് ഉന്നിനെ ഇങ്ങനെ കാണുന്നത് ജനങ്ങളുടെ ഹൃദയത്തെ വല്ലാതെ മുറിവേൽപ്പിക്കുന്നു. എല്ലാവരും വലിയ ദുഖത്തിലാണ്..’ വെള്ളിയാഴ്ച സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ കെആർടി പുറത്തുവിട്ട വിഡിയോയിലാണ് ഈ വെളിപ്പെടുത്തൽ. എന്നാൽ കിം മനഃപൂർവം ശരീരഭാരം കുറയ്ക്കുന്നതാണോ എന്ന കാര്യം ഇവർ വ്യക്തമാക്കുന്നില്ല. ഒരു മാസത്തിലേറെയായി കിം പൊതുവേദികളിൽ എത്തുന്നില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്

 

ഈ വർഷം ഏപ്രിൽ 30, ജൂൺ 5 തീയതികളിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആഡംബര വാച്ച് കയ്യിൽ കൂടുതൽ മുറുക്കി കെട്ടിയതിന്റെ ചിത്രങ്ങളോടെയാണു കിം തടി കുറഞ്ഞെന്ന വിവരം പ്രസിദ്ധീകരിച്ചിരുന്നത്

 

 

 

ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചരിത്രമുള്ളതാണു കിം കുടുംബം. ഉത്തരകൊറിയയിലെ മുൻ ഭരണാധികാരികളായ കിം ഇൽ സങ്, കിം ജോങ് ഇൽ എന്നിവർ ഹൃദയാഘാതത്തെ തുടർന്നാണു മരിച്ചതെന്നാണു റിപ്പോർട്ട്. ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങൾ കിമ്മിനെ അലട്ടുന്നതായി കഴിഞ്ഞ വർഷം രാജ്യാന്തര മാധ്യമങ്ങൾ പറഞ്ഞിരുന്നു


കിമ്മിന്റെ കരുത്തുറ്റ സൈന്യത്തിന്റെയും വർദ്ധിച്ചു വരുന്ന ആണവായുധ മിസൈലുകളുടെയും ഭീതിയിലാണ് ദക്ഷിണകൊറിയ. അതിനാൽ, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ അനാരോഗ്യം വളരെക്കാലമായി എതിരാളികളായ ദക്ഷിണ കൊറിയയെ ആകാംക്ഷഭരിതരാക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

 

 

കിമ്മിന്റെ ആരോഗ്യം പതിവായി ഒരു ചർച്ചാ വിഷയമാണ്. 2014ൽ, ആറ് ആഴ്ചയോളം അദ്ദേഹം പൊതുവേദികളിൽ നിന്ന് നിന്ന് വിട്ടുനിന്നിരുന്നു.ദിവസങ്ങൾക്ക് ശേഷം, ദക്ഷിണ കൊറിയയുടെ ചാര ഏജൻസി കിമ്മിന്റെ കണങ്കാലിൽ നിന്ന് ഒരു നീർവീക്കം നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെട്ടിരുന്നു.

 

കൂടാതെ കഴിഞ്ഞ വർഷം മൂന്നാഴ്ചത്തെ കിമ്മിന്റെ അഭാവം ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മരണപ്പെട്ടു എന്നുമുള്ള അഭ്യൂഹങ്ങൾക്ക് കാരണമായെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.              

 

 

സിയോൾ, വാഷിംഗ്ടൺ, ടോക്കിയോ, മറ്റ് ലോക തലസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കിമ്മിന്റെ ആരോഗ്യപരമായ കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. അദ്ദേഹത്തിൻറെ ആരോഗ്യം മോശമായിരുന്നെങ്കിൽ അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും ലക്ഷ്യം വെച്ചുള്ള ഒരു ആണവ പദ്ധതിയെ നിയന്ത്രിക്കുന്ന ഒരു പിൻഗാമിയെ അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുമായിരുന്നു.

 

തങ്ങളുടെ നേതൃത്വത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമാക്കിയിട്ടില്ലാത്ത ഉത്തര കൊറിയ, കഴിഞ്ഞവർഷം കൊറോണ വൈറസിൽ നിന്ന് രക്ഷ നേടുന്നതിന് സ്വയം അടച്ചിടുന്നതായി പ്രഖ്യാപിച്ചിരുന്നു.

 

 

സമീപകാലത്ത് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കിമ്മിന് ഭാരം കുറഞ്ഞതായി കാണപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ മുഖം ശോഷിച്ചതായും പ്രകടമാണ്. 170 സെന്റിമീറ്റർ ഉയരവും മുമ്പ് 140 കിലോഗ്രാം തൂക്കവുമുള്ള കിം 10-20 കിലോഗ്രാം കുറഞ്ഞുവെന്നും ചില നിരീക്ഷകർ പറയുന്നു. സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ മുതിർന്ന അനലിസ്റ്റായ ഹോങ് മിൻ പറയുന്നത് അനുസരിച്ച്, കിമ്മിന്റെ ശരീരഭാരം കുറയുന്നത് അസുഖത്തിന്റെ ലക്ഷണമല്ല മറിച്ച് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമമാണ്.

 

 

അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റിയുടെ പ്ലീനറി മീറ്റിംഗ് വിളിക്കാൻ അദ്ദേഹം പരസ്യമായി രംഗത്തുവരില്ല,' - ഈ ആഴ്ചത്തെ ഒരു പ്രധാന രാഷ്ട്രീയ സമ്മേളനം രണ്ടു-മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്ന് ഹോംഗ് പറഞ്ഞു.

 

 

അമിതമായ മദ്യപാനത്തിനും പുകവലിക്കും പേരുകേട്ട കിം, പാരമ്പര്യമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന് മുമ്പ് ഉത്തര കൊറിയ ഭരിച്ച അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖങ്ങളാലാണ് മരണപ്പെട്ടതും.

 

 

അദ്ദേഹത്തിന്റെ ഭാരം ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ച് വിവരങ്ങളൊന്നും പങ്കിടാൻ ഇല്ലെന്നു ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുമ്പത്തേതും നിലവിലുള്ളതുമായ ഫോട്ടോകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (7 minutes ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (9 minutes ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (25 minutes ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (39 minutes ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (45 minutes ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (1 hour ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (1 hour ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (1 hour ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (2 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (3 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (4 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (5 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (5 hours ago)

Malayali Vartha Recommends