Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ച 10 രാജ്യങ്ങള്‍ഇവയൊക്കെ; ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ അറിഞ്ഞിരിക്കാൻ! യാത്രക്കാർ‌ക്കായി തുറന്നിരിക്കുന്ന 10 രാജ്യങ്ങളുടെ പട്ടിക ഇതാ...

29 JUNE 2021 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

കോവിദിന്റെ രണ്ടാം തരംഗത്തിൽ രോഗം വ്യാപനം ഉയർന്നുനിന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് മിക്ക രാജ്യങ്ങളും പ്രവേശനം അനുവദിച്ചിരുന്നില്ല. കൊറോണ വ്യാപനം ക്രമാതീതമായി കുറയുകയും ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ തന്നെ പല രാജ്യങ്ങളും ഇന്ത്യക്കാർക്ക് വീണ്ടും യാത്രാനുമതി നൽകിയിട്ടുണ്ട്.‌ യാത്രക്കാർ‌ക്കായി തുറന്നിരിക്കുന്ന 10 രാജ്യങ്ങളുടെ പട്ടിക ഇതാണ്.

1. തുർക്കി

ഏതു രാജ്യത്തു നിന്നുള്ളവർക്കും തുർക്കിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതിയിരിക്കണം. കൂടാതെ, രാജ്യത്തേക്കു പ്രവേശിക്കുന്നതിന് മുൻപ് വിദഗ്ധ പരിശോധനയ്ക്കു ഹാജരാകുകയും വേണം. രാജ്യത്ത് എത്തിച്ചേരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനും ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ 14 ാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാൽ മാത്രം ക്വാറന്റീന്‍ ഒഴിവാക്കാവുന്നതാണ്. ആറ് വയസ്സിന് മുകളിലുള്ളവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ പരിശോധനാഫലം കൈയിൽ കരുതണം.

2. റഷ്യ

ഇന്ത്യൻ സഞ്ചാരികൾക്കായി കൊറോണ വ്യാപന പ്രതിസന്ധിയിലും തുറന്നിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ രാജ്യം. സിംഗിൾ എൻ‌ട്രി അല്ലെങ്കിൽ ഡബിൾ എൻ‌ട്രിക്ക് 30 ദിവസം വരെ സാധുതയുള്ള ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. റഷ്യയിൽ എത്തുന്നതിനു 72 മണിക്കൂറിൽ കുറയാതെ എടുത്ത ആർ‌ടി-പി‌സി‌ആർ ഫലം കൈവശം കരുതണം. റഷ്യയിൽ എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ പ്രവേശനം അനുവദിക്കുന്നതായിരിക്കും.

3. ഈജിപ്ത്

ഇവിടേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചെങ്കിലും ഇന്ത്യക്കാർക്ക് ഇപ്പോൾ ഈജിപ്തിലേക്ക് പോകാൻ സാധിക്കും. എത്തിച്ചേരുന്നതിന് 72 മണിക്കൂറിൽ കുറയാത്ത ആർ‌ടി-പി‌സി‌ആർ സർട്ടിഫിക്കറ്റ് കൈയിൽ കരുതിരയിയിരിക്കണം. രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഈജിപ്ത് സർക്കാർ അറിയിച്ചിട്ടുണ്ട്. യാത്രക്കാർ ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളാണ് എടുക്കേണ്ടത്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് എത്തിയലുടൻ കോവിഡ് പരിശോധന നടത്തും.നിലവിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ, മ്യാൻമർ, വിയറ്റ്നാം ശ്രീലങ്ക, ബ്രസീൽ എന്നീ രാജ്യങ്ങളെ തീവ്ര രോഗ ബാധിത പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും പരിശോധന നിർബന്ധമാണ്.

4. ഉസ്ബെക്കിസ്ഥാൻ

ഉസ്ബെക്കിസ്ഥാനിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്ത് എത്തിച്ചേരുന്നതിന് 72 മണിക്കൂറിൽ കുറയാത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് കൈയിൽ കരുതേണ്ടതാണ്. കൂടാതെ 14 ദിവസം ക്വാറന്റീനും നിർബന്ധമാക്കിയിട്ടുമുണ്ട്.

5. അഫ്ഗാനിസ്ഥാൻ

ഇന്ത്യക്കാർക്ക് രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പ് 72 മണിക്കൂറിൽ കുറയാത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്. എന്നാൽ തലസ്ഥാന നഗരത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ അടുത്ത ഏതാനും ആഴ്ചകൾ യാത്രക്കാർക്ക് കാബൂളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

6. ദക്ഷിണാഫ്രിക്ക

ഇന്ത്യയിൽനിന്നുള്ള വിമാനസർ‌വീസിനു വിലക്ക് ഏർ‌പ്പെടുത്തണമെന്ന് രാജ്യത്ത് ആവശ്യമുയർ‌ന്നെങ്കിലും ദക്ഷിണാഫ്രിക്കൻ സർക്കാർ ഇതുവരെ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. സന്ദർശകർ 72 മണിക്കൂറിനുള്ളിൽ ആർടി പിസിആർ പരിശോധന നടത്തിയിരിക്കണം.ദക്ഷിണാഫ്രിക്കയിൽ എത്തുമ്പോൾ വീണ്ടും കോവിഡ് പരിശോധന നടത്തണം. അതിനുള്ള ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. പോസിറ്റീവ് ആണെങ്കിൽ പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.

7. കോസ്റ്ററിക്ക

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇപ്പോൾ കോസ്റ്ററിക്കയിലേക്ക് യാത്ര തിരിക്കാം.വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടി-പിസിആർ പരിശോധന റിപ്പോർട്ടോ ആവശ്യമില്ല. എന്നിരുന്നാലും, മഴക്കാടുകളുള്ള മധ്യ അമേരിക്കൻ രാജ്യത്ത് എത്തുമ്പോൾ യാത്രക്കാർ ഹെൽത്ത് പാസ് ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്.

8. ഐസ്‌ലൻഡ്

പൂർണമായും വാക്സിനേഷൻ എടുത്ത ഇന്ത്യക്കാർക്ക് ഇപ്പോൾ ഐസ്‌ലൻഡിലേക്ക് പ്രവേശിക്കാം. രാജ്യത്ത് എത്തിയാലുടൻ കോവിഡ് സ്ക്രീനിങ് ടെസ്റ്റ് നടത്തും. ആഡംബര ട്രാവൽ ആൻഡ് ലൈഫ് സ്റ്റൈൽ സർവീസ് കമ്പനിയായ കെ.എഫ്.ടിയുടെ പ്യുവർ ലക്സ് സ്വകാര്യ ചാർട്ടറുകളും ലാൻഡ് പാക്കേജുകളും രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാർ‌ വാക്സിനേഷൻ‌ സർ‌ട്ടിഫിക്കറ്റ് ഹാജരാക്കണം.

9. സെർബിയ

ഇന്ത്യൻ യാത്രക്കാർക്കായി സെർബിയയുടെ വാതിലുകളും തുറന്നു. വിമാനത്തിൽ കയറുന്നതിന് 72 മണിക്കൂറിൽ കുറയാതെ നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്. കൂടാതെ രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂറിൽ കൂടുതൽ പഴയ ഒരു റിപ്പോർട്ട് നൽകാനും സെർബിയ ആവശ്യപ്പെടുന്നുണ്ട്.


10. മൗറിഷ്യസ്

സഞ്ചാരികൾക്ക് മൗറിഷ്യസിലേക്ക് യാത്ര തിരിക്കണമെങ്കിൽ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. റിപ്പോർട്ടുകൾ പ്രകാരം 2021 ജൂലൈ 15 ന് ശേഷമാണ് മൗറിഷ്യസ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് അഞ്ചു മുതൽ ഏഴു ദിവസം മുമ്പ് ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (46 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends