Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തിനകത്തും പുറത്തും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധം; രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യേണ്ടതാണ്, എങ്ങനെ ലിങ്ക് ചെയ്യാം?

29 JUNE 2021 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്രചെയ്യുന്നവർക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ആയതിനാൽ തന്നെ മിക്കവാറും എല്ലാ രാജ്യങ്ങളും തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജോലി, പഠനം, ഒളിമ്പിക്സ് പോലുള്ള താല്‍ക്കാലിക സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്കെല്ലാം തന്നെ ഇത് ആവശ്യമായി വരുന്നു. ഇന്ത്യയില്‍ നിന്നു ഇങ്ങനെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇതിനെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ;

1. പാസ്പോര്‍ട്ട് അല്ലാതെ മറ്റേതെങ്കിലും ഫോട്ടോ ഐഡി ഉപയോഗിച്ച് കോവിൻ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തതെങ്കില്‍ ആദ്യം www.cowin.gov.in ല്‍ ലോഗിന്‍ ചെയ്യുക.

2. സൈറ്റില്‍ “Account Details” എന്ന സെക്ഷനില്‍ “Raise Issue”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.

3. ഇവിടെ മൂന്ന് ഓപ്ഷനുകൾ കാണുവാൻ സാധിക്കും. അതില്‍ “Add Passport Details” എന്നതില്‍ ക്ലിക്ക് ചെയ്യുക. പാസ്‌പോർട്ട് വിശദാംശങ്ങൾ ചേര്‍ക്കാനാവുന്ന ഒരു പേജിലേക്ക് ഈ ഓപ്ഷന്‍ റീഡയറക്‌റ്റ് ചെയ്യുന്നതാണ്.

4. ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ നല്‍കേണ്ട അംഗത്തിന്‍റെ പേര് തിരഞ്ഞെടുത്ത ശേഷം “Enter Beneficiary’s Passport Number” എന്ന ഓപ്ഷനില്‍ പോയി പാസ്‌പോർട്ട് നമ്പർ നല്‍കുക. സർട്ടിഫിക്കറ്റ് ഫോട്ടോ ഐഡി വിശദാംശങ്ങൾ ഒരു തവണ മാത്രമേ മാറ്റാനാവൂ എന്നതിനാല്‍ ശരിയായ പാസ്‌പോർട്ട് നമ്പർ ആണ് നൽകിയതെന്ന് ഉറപ്പാക്കണം.

5. പാസ്‌പോർട്ട് നമ്പർ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം, “I declare that this passport belongs to the beneficiary. The name of the passport holder is the same as mentioned on the vaccine certificate.” എന്നതിനു വശത്തായുള്ള ബോക്സ് ടിക്ക് ചെയ്യുക.

ശേഷം, “Submit Request” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ അപേക്ഷ സമർപ്പിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒരു മെസേജ് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കും.

6. അതിനു ശേഷം, Account Details പേജിലേക്ക് തിരികെ പോയി പാസ്‌പോർട്ട് വിശദാംശങ്ങൾ ചേർത്ത അക്കൗണ്ടിന്‍റെ പേരിന് അടുത്തുള്ള “Certificate” ബട്ടണിൽ ക്ലിക്കുചെയ്യുക. അപ്പോള്‍, പാസ്‌പോർട്ടിലേക്ക് ലിങ്ക് ചെയ്ത നിങ്ങളുടെ പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ഇതുവരെ കോവിന്‍ വെബ്സൈറ്റില്‍ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ യാത്ര ചെയ്യും മുന്‍പേ റജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫോട്ടോ ഐഡിയായി ആദ്യമേ തന്നെ പാസ്‌പോർട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (47 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends