അജ്ഞാതര്‍ നടത്തിയ വെടിവെയ്പ്പിൽ ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെ കൊല്ലപ്പെട്ടു! ഭാര്യ പരിക്കുകളോടെ ആശുപത്രിയിൽ

ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതര്‍ നടത്തിയ വെടിവെയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മോസെയുടെ ഭാര്യ മാര്‍ട്ടിന്‍ മോസെയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റിന്റെ മരണ വിവരം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് വ്യക്തമാക്കി.
ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് അക്രമങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. എല്ലാവിധ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























