Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജപ്പാനെതിരെ ന്യൂക്ലിയർ ഭീഷണി; ചൈനയുടെ മനോനില തെറ്റിയോ! ക്വീൻ എലിസബത്ത് വിമാനവാഹിനിക്കപ്പലും എസ്‌കോർട്ട് കപ്പലുകളും ജപ്പാനിലേക്ക്, സ്ഥിതിഗതികൾ ഇത്രത്തോളം വഷളായിരിക്കെ ജപ്പാനെതിരെ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ല എന്ന തരത്തിൽ ചൈന

22 JULY 2021 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഏഷ്യൻ സമുദ്ര പ്രദേശങ്ങളിൽ രണ്ട് നിരീക്ഷണ കപ്പലുകൾ കൂടെ സ്ഥിരമായി വിന്യസിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടൻ. ഇതോടു കൂടി ചൈനയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം എന്ന അവസ്ഥയിലേക്കാണ് സാഹചര്യങ്ങൾ എത്തുന്നത്. ബ്രിട്ടീഷ് പത്രമായ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ജപ്പാനുമായി സമുദ്രാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ചൈന തങ്ങളുടെ സ്വാധീനത്തിനായി ശക്തമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ക്വീൻ എലിസബത്ത് വിമാനവാഹിനിക്കപ്പലും എസ്‌കോർട്ട് കപ്പലുകളും ജപ്പാനിലേക്ക് പുറപ്പെട്ടിരുന്നത്. എന്നാൽ സ്ഥിതിഗതികൾ ഇത്രത്തോളം വഷളായിരിക്കെ ജപ്പാനെതിരെ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ല എന്ന തരത്തിലുള്ള മനുഷ്യത്വ രഹിതമായ പ്രകോപനങ്ങൾ ആണ് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. സത്യത്തിൽ മനോ നില തെറ്റിയ ആളെ പോലെയാണ് ഇപ്പോൾ ചൈനയുടെ ഭാഗത്തു നിന്നും വരുന്ന പ്രതികരണങ്ങൾ.

ഈ കഴിഞ്ഞ മാസങ്ങളിൽ, തായ്‌വാൻ ഉൾപ്പെടെയുള്ള ചൈനയുടെ മേഖലയിലെ പ്രാദേശിക അഭിലാഷങ്ങളെക്കുറിച്ച് ജപ്പാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു . ഇതിനെ തുടർന്ന് മറ്റ് രാജ്യങ്ങളുമായുള്ള സുരക്ഷാ ബന്ധം വിപുലീകരിക്കാനും ആഴത്തിലാക്കാനും ജപ്പാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ജപ്പാൻ നിരുപാധികം മാപ്പ് പറഞ്ഞ് കീഴടങ്ങാൻ തയ്യാറാകുന്നത് വരെ തുടർച്ചയായി അവരുടെ മേൽ അണ്വായുധം ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു പ്രൊപ്പഗാണ്ട വീഡിയോ ചൈനീസ് മാധ്യമങ്ങളിൽ പുറത്തു വന്നത്

ഇതിനെ തുടർന്നാണ് തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾ ഏഷ്യൻ സമുദ്രത്തിൽ സ്ഥിരമായി വിന്യസിക്കുമെന്ന് ബ്രിട്ടൻ അറിയിച്ചത് . തായ്‌വാൻ കൈകാര്യം ചെയ്യുന്നതിൽ അനാവശ്യമായി ഇടപെട്ടതിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ജപ്പാനെ ന്യൂക്ലിയർ ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച ചാനലിലാണ് വീഡിയോ സംപ്രേഷണം ചെയ്തതെന്ന് യുഎസ് ചാനൽ വ്യക്തമാക്കി. ചൈനയെയും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അവരുടെ മാധ്യമങ്ങളെയും കുറിച്ച് ചെറിയ ധാരണ എങ്കിലും ഉള്ളവർക്ക് വ്യക്തമായി മനസ്സിലാക്കാവുന്ന കാര്യമാണ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഒരു പരിപാടിയും അവിടത്തെ സർക്കാർ അംഗീകരിച്ച മാധ്യമങ്ങളിൽ വരില്ല എന്നത്. ഇത് അങ്ങേയറ്റം അപകടകരമായ സാഹചര്യം ആണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം ചൈനീസ് മാധ്യമം പുറത്തു വിട്ട വീഡിയോയിൽ , ആണവ ഇതര ശക്തികൾക്കെതിരെ ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന ചൈനയുടെ നയത്തിന് ഒരേയൊരു അപവാദമായിട്ടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജപ്പാനെ വിശേഷിപ്പിക്കുന്നത് . അതായത് ആണവ രാജ്യമല്ലെങ്കിലും ജപ്പാനെതിരെ ചൈന ആണവായുധം ഉപയോഗിക്കുമെന്നാണ് ചൈന ഭീഷണിപ്പെടുത്തുന്നത്.

ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരം ആണ് ഞങ്ങൾ ആദ്യം ആണവ ബോംബുകൾ ഉപയോഗിക്കും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വീഡിയോയിൽ വ്യക്തമാക്കുന്നു . മാത്രമല്ല അവർ ആണവ ബോംബുകൾ തുടർച്ചയായി ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്ത് ഒരേയൊരു തവണ മാത്രമേ ആണവായുധം ഉപയോഗിച്ചിട്ടുള്ളൂ. അത് രണ്ടാം ലോക മഹായുദ്ധത്തോട് അനുബന്ധിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും ആണ്. ഇന്നും തീരാത്ത ദുരിതങ്ങൾ ആണ് അതിന്റെ ഫലമായിട്ട് ജപ്പാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സഹതാപത്തോടു കൂടിയല്ലാതെ ആരും ആ സാഹചര്യത്തെ പരാമർശിക്കാറില്ല അപ്പോഴാണ് വീണ്ടും വീണ്ടും അണ്വായുധം ഉപയോഗിച്ച് ജപ്പാനെ തറപറ്റിക്കും അവരെ കൊണ്ട് മാപ്പ് പറയിപ്പിക്കും എന്ന് മനുഷ്യത്വ രഹിതമായി ചൈന വെല്ലു വിളിച്ചിരിക്കുന്നത്.

തായ്‌വാനിലെ പ്രാദേശിക പ്രസിദ്ധീകരണമായ തായ്‌വാൻ ന്യൂസ് പറയുന്നതനുസരിച്ച്, 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഞായറാഴ്ച ചൈനയുടെ യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം ആയ സിഗുവയിൽ അപ്‌ലോഡ് ചെയ്യുകയും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ രണ്ട് ദശലക്ഷം വ്യൂകൾ നേടുകയും ചെയ്തു. ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയുണ്ടായി , എന്നാൽ യു ട്യൂബ് , ട്വിറ്റർ എന്നിവയിൽ ചില ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ പകർപ്പുകൾ ഇപ്പോഴും നിലവിലുണ്ട്.

വീഡിയോയിൽ, ചൈന തായ്‌വാനെ മോചിപ്പിക്കുമ്പോൾ ഇടപെടരുതെന്ന് ഒരു ആഖ്യാതാവ് ജപ്പാനെ ഭീഷണിപ്പെടുത്തുകയാണ് , അങ്ങനെ ചെയ്യാൻ ജപ്പാൻ ശ്രമിച്ചാൽ ഒരു ഭയാനകമായ യുദ്ധത്തിന് തയ്യാറാവുക എന്ന് മുന്നറിയിപ്പും നൽകുന്നു, തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചൈന-ജപ്പാൻ യുദ്ധങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ചും ചൈനക്കാർക്കെതിരെ ജാപ്പനീസ് സൈനികർ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും സിസിപി വീഡിയോയിൽ പറയുന്നു, തായ്‌വാൻ ന്യൂസ് വ്യക്തമാക്കി

ഏഴ് പതിറ്റാണ്ടിലേറെയായി ഇരുരാജ്യങ്ങളും വെവ്വേറെ ഭരണം നടത്തിയിട്ടും ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന 24 ദശലക്ഷം ജനങ്ങളുള്ള ജനാധിപത്യ രാജ്യമായ തായ്‌വാനിൽ പൂർണ പരമാധികാരം ആണ് ചൈന അവകാശപ്പെടുന്നത് .

യുഎസ് ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വർദ്ധിപ്പിച്ചുകൊണ്ട് തായ്‌പേയ് ചൈനീസ് ആക്രമണത്തെ ചെറുത്തു വരുകയാണ്. എന്നാൽ "തായ്‌വാനിന്റെ സ്വാതന്ത്ര്യം" എന്നാൽ യുദ്ധം എന്നാണ് ചൈനയുടെ പക്ഷം. ഇതിനിടെ തായ്‌വാനിന്റെ പരമാധികാരത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പ് ജാപ്പനീസ് ഉദ്യോഗസ്ഥർ നടത്തിയ അഭിപ്രായത്തെ തുടർന്നാണ് ചൈന ഇപ്പോൾ പുറത്തിറക്കിയ വിഡിയോയിലൂടെയുള്ള ആണവ യുദ്ധ ഭീഷണി. ചൈന ആക്രമിക്കുകയാണെങ്കിൽ ജപ്പാൻ തായ്‌വാനെ പ്രതിരോധിക്കണമെന്ന് ഉപപ്രധാനമന്ത്രി ടാരോ അസോ പറഞ്ഞതായി ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിന്നു.

ഇതിൽ നിന്നും ജപ്പാനെ പിന്തിരിപ്പിക്കാൻ ആണ് മനോനില തെറ്റിയ പോലുള്ള ജല്പനങ്ങളുമായി ചൈന ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്നായിരിക്കാം ചൈന കരുതിയിരുന്നത്. എന്നാൽ ബ്രിട്ടന്റെ രണ്ട് യുദ്ധ കപ്പലുകൾ പ്രദേശത്തേക്ക് പുറപ്പെടുമെന്നും അവർ അവിടെ സ്ഥിരമായിരിക്കും എന്ന വിവരം പുറത്തു വന്നതോടെ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയാണ് ചൈനക്ക്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends